കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന 7 പദ്ധതികൾക്ക് അംഗീകാരം; എറണാകുളം മാർക്കറ്റ് നവീകരണം ഉടൻ ആരംഭിക്കും.
അടുത്ത ഫെബ്രുവരിയോടുകൂടി എറണാകുളം മാർക്കറ്റ് നവീകരണ ജോലികൾ ആരംഭിക്കും. 68 കോടി രൂപയുടെ പദ്ധതി രണ്ടു വർഷത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേത്രത്തിൽ ആയിരിക്കും നവീകരണ ജോലികൾ നടക്കുക. ജനുവരിയിൽ വ്യാപാരികളെ താത്കാലികമായി പുനരുധിവസിപ്പിക്കാനുള്ള സൗകര്യം ഒരുക്കും.രണ്ടാഘട്ട നവീകരണത്തിൽ മാർക്കറ്റിൽ നിന്ന് റോഡിലേക്ക് ഒരു ആകാശ നടപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട്. പാർക്കിങ്ങും ആയി ബന്ധപ്പെട്ട പ്രേശ്നങ്ങൾ പരിഹരിക്കാൻ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റിയുടെ നേത്രത്തിൽ നയ രൂപ വത്കരണവും മുഖ്യ പരിഗണനിയിലാണ്. .പേ ആൻഡ് പാർക്കിങ്ങിനു സ്വന്തം സ്ഥലം നല്കാൻ താത്പര്യമുള്ളവർക്ക് മുന്നോട്ടുവരാം. ഈ സ്ഥലങ്ങളെയെല്ലാം ഉൾപ്പെടുത്തി ആപ്പ് തയ്യാറാക്കും. ഇതിലൂടെ പാർക്കിംഗ് വരുമാനത്തിന്റെ ഒരു ഭാഗം കെ.എം.ടി.എ ക്ക് ലഭിക്കും.
കാൽനടയാത്രക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ പി.റ്റി.ഉഷ റോഡിൽ വാക്കിങ് സ്ട്രീറ്റ് പദ്ധതി വിഭാവനം ചെയ്യും. മാനവീയം റോഡിന്റെ മാത്രകയിൽ ഇത് വികസിപ്പിക്കും.വൈകിട്ട് 6 മുതൽ 12 വരെ ഇവിടെ സമയം ചിലവഴിക്കാം. വാഹന ഗതാഗതം ഈ സമയം നിരോധിക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായി വാഹന ഗതാഗതം പരിമിതപ്പെടുത്തും. വൈകുനേരങ്ങളിൽ സാംസകാരിക പരിപാടികളും അരങ്ങേറും. കൂടാതെ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പികുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കുന്ന റോഡുകളിലെല്ലാം സൈക്കിൾ ട്രാക്കുകളുണ്ടാകും. സ്മാർട്ട് മിഷന്റെ നേത്രത്തിലുള്ള 75% പദ്ധതികളും അന്തിമ ഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധികൾ മൂലമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത്.
കൊച്ചിയിൽ ഈ ഡിസംബറിനുള്ളിൽ 7 പുതിയ പദ്ധതികൾ പൂർത്തിയാകും. ഫോർട്ട് കൊച്ചിയിലെ ഓപ്പൺ എയർ തിയേറ്റർ, ഡച്ച് കൊട്ടാരത്തിൻറെ പ്രവേശന കവാടത്തിലെ ജോലികൾ, ടാറ്റ കനാൽ മുതൽ കെട്ടു വള്ളം പാലം വരെയുള്ള മറൈൻ ഡ്രൈവ് വികസന പദ്ധതി,വാസ്കോഡഗാമ സ്വകയർ നവീകരണം,സ്മാർട്ട് റോഡ്,25 മറ്റു റോഡുകൾ,പശ്ചിമ കൊച്ചിയിലെ 15 റോഡുകൾ തുടങ്ങിയവ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്.