ഗോക്കി എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സുരക്ഷീതമായി ഇനി സൂപ്പർമാർക്കറ്റുകളിൽ പ്രവേശിക്കാം. സന്ദർശകർ എല്ലാവരും പൊതുവായി ഉപയോഗിക്കുന്ന പേന ഉപയോഗിച്ച്
സന്ദർശക പുസ്തകത്തിൽ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത് ഒഴിവാക്കാൻ കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സെർവില്ലെ ടെക്നോളജീസാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത സ്മാർട്ട് ഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുമെന്ന് അതിന്റെ സ്ഥാപകർ പറയുന്നു, തുടർന്ന് സൂപ്പർമാർക്കറ്റുകളിലേക്ക് പ്രവേശനം അനുവദിക്കും. ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ തടസ്സമില്ലാത്ത ഇടപഴകൽ സാധ്യമാകാൻ ഒരു പ്ലാറ്റ്ഫോം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
ഗൂഗിൾ പേ (Google Play),ആപ്പിൾ ആപ്പ് സ്റ്റോർ ( Apple App Store) എന്നിവയിൽ അപ്ലിക്കേഷൻ ലഭ്യമാണ്. ഉപയോക്താക്കൾ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ടില്ലെങ്കിൽപ്പോലും, അവർക്ക് കോഡ് സ്കാൻ ചെയ്യാൻ കഴിയും, ഗോക്കി വെബ്സൈറ്റ് വഴിയാണ് അത് സാധിക്കുക , സൂപ്പർമാർക്കറ്റുകളിൽ അമിതമായ തിരക്ക് തടയാനും ഈ അപ്ലിക്കേഷൻ സഹായിക്കുന്നു, വ്യാപാരികൾക്ക് ഉപഭോക്താവിന് മുൻകൂട്ടി ഒരു നിശ്ചിത സമയ സ്ലോട്ട് അനുവദിക്കാൻ ഇതിലൂടെ സാധിക്കുന്നു അങ്ങനെ തിരക്ക് കുറക്കുവാൻ കഴിയുന്നു.നിലവിൽ, നഗരത്തിലെ അഞ്ച് സൂപ്പർമാർക്കറ്റുകളിൽ ഈ അപ്ലിക്കേഷൻ സൗകര്യം ലഭ്യമാണ്. ഈ സൗകര്യം ഉൾപ്പെടുത്തുന്നതിനായി മറ്റ് പ്രധാന സൂപ്പർമാർക്കറ്റുകളും ഹോട്ടൽ ശൃംഖലകളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.കൂടാതെ സൂപ്പർമാർക്കറ്റുകൾ തുറക്കുന്ന സമയവും അടക്കുന്ന സമയവയും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. വരുന്നവരുടെ വിശദാംശങ്ങൾ നൽകുന്നതിലൂടെ ഉപോഭോക്താക്കൾക്കോ സ്റ്റാഫുകൾക്കോ ആർക്കെങ്കിലും രോഗം ബാധിച്ചാൽ ഈ ആപ്പിലൂടെ മുന്നറിയിപ്പ് നൽകുവാനും സാധിക്കുന്നു.
ഉപയോക്താക്കൾക്ക് വെബ്സൈറ്റ് സന്ദർശിക്കാനും സഹായത്തിനായി സൂപ്പർമാർക്കറ്റ് പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. കൂടാതെ, വ്യാപാരികൾക്ക് അവരുടെ ഐഡി കാർഡിനെ അടിസ്ഥാനമാക്കി സന്ദർശകരെ പരിശോധിക്കാനും ആപ്ലിക്കേഷനിലൂടെ ഓഫറുകളും പരസ്യങ്ങളും അവതരിപ്പിക്കാനും കഴിയും, സൂപ്പർമാർക്കറ്റുകൾ കൂടാതെ ഓഫീസ് ഇടങ്ങൾ, റെസ്റ്റോറന്റുകൾ, കാർ ഷോറൂമുകൾ എന്നിവടങ്ങളിൽ ഉപയോഗിക്കുവാൻ പറ്റുന്ന തരത്തിൽ അപ്ലിക്കേഷൻ മാറ്റിയെടുത്തിട്ടുണ്ട്. ക്ലൗഡ് അധിഷ്ഠിത അപ്ലിക്കേഷൻ വ്യാപാരികളിൽ നിന്ന് നാമമാത്രമായ പ്രതിമാസ നിരക്ക് ഈടാക്കുന്നു. അപ്ലിക്കേഷൻ ഈ കോവിഡ് കാലത്ത് വിജയമായതിനെ തുടർന്ന് സെർവില്ലെ ടെക്നോളജീസ് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലേക്കും ആപ്പ്ളിക്കേഷന്റെ സാദ്ധ്യതകൾ ഉപയോഗിക്കുവാൻ തയ്യാറെടുക്കുകയാണ് .
സൂപ്പർമാർക്കറ്റുകളിൽ ഇനി ഗോക്കി(GOKEY) ഉപയോഗിച്ച് സുരക്ഷീതമായി പ്രവേശിക്കാം..
64
previous post