കൊച്ചി രാജ്യാന്തര വീമാനത്താവള (സിയാൽ) മാതൃക പിന്തുടർന്ന് സമ്പൂർണ സൗരോർജത്തിലേക് മാറാൻ അൻപതോളം അന്താരാഷ്ട്ര വീമാനത്താവളങ്ങൾ. ഇന്ത്യ നേത്രത്വം നൽകുന്ന അന്താരാഷ്ട്ര സൗരോർജ സഖ്യമായ ഐ.എസ്.എ. ആണ് ലോകത്തെ 50 വീമാനത്താവള മേധവികൾക്കു മുന്നിൽ കൊച്ചി വിമാന താവളത്തിന്റെ സൗരോർജ പദ്ധതി മാത്രകയായി പ്രദർശിപ്പിക്കുക പ്രദർശിപ്പിക്കുക. ലോകത്ത് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഏക വീമാനത്താവളമാണ് കൊച്ചിയിലേത്. 2013 മാർച്ചിൽ ആണ് സിയാൽ പരീക്ഷണാർത്ഥം 100 കിലോവാട്ടിന്റെ പദ്ധതി നടപ്പാക്കിയത്. അത് വിജയമായി. പിന്നീട് ഒരു മെഗാവാട്ടിന്റെ പദ്ധതിയും നടപ്പാക്കി. തുടർന്ന് വിവിധ ഘട്ടങ്ങളിലായി അത് 40 മെഗാവാട്ടിൽ എത്തിച്ചു.ചെറിയ തോതിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും നിലവിൽ 120 ഏക്കറിൽ സൗരോർജ പാനലുകളുണ്ട് കൊച്ചി വീമാനത്താവളത്തിൽ. ലോകത്തിലെ ഏക സൗരോർജ കാർപോർട്ടും ഇവിടെയാണ്. .1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സിയാലിൽ ദിവസേന ഉപയോഗിക്കുന്നത്. കൊച്ചിയുടെ മാത്രക 50 വീമാനത്താവളങ്ങളിലെ സി.ഇ.ഒ.മാർക്കുമുന്നിൽ അവതരിപ്പിക്കാനുള്ള നിർദേശം ഐ.എസ്.എ.യിൽ നിന്ന് ലഭിച്ചതായി സിയാൽ എം.ഡി.വി.ജെ.കുര്യൻ പറഞ്ഞു . ഐക്യരാഷ്ട്രസഭ സംഘടനയായ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ(ഐ.സി.എ.ഒ ) പ്രതിനിധികൾ പങ്കെടുക്കുമെന്ന് കരുതുന്ന യോഗം ഡിസംബർ 16-ന് ഓൺലൈനായി നടക്കും.
സമ്പൂർണ സൗരോർജ പദ്ധതി; ലോകത്തിന് മാതൃകയായി കൊച്ചി രാജ്യാന്തര വീമാനത്താവളം.
70