കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ മൈത്രി അഡ്വെർടൈസിങ് ‘സോഷ്യൽ മീഡിയ ഡേ കേരള 2020’ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജൂൺ 30ന് ഉച്ചക്ക് 1.30 മുതൽ വൈകിട്ടു 4.30 വരെ വെബ്ബിനാർ നടത്തും. ‘സോഷ്യൽ മീഡിയ ആൻഡ് കൾച്ചർ ക്രീയേഷൻ’ എന്നതാണ് വെബ്ബിനാർ വിഷയം.നിത്യജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളിലും സോഷ്യൽ മീഡിയ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനം ചെലുത്തിവരുന്നു. കൊച്ചു കുട്ടികൾ മുതൽ വളരെ പ്രായമുള്ള മുത്തശി-മുത്തശ്ശന്മാർ വരെ വളരെ സജീവമായി സോഷ്യൽ മീഡിയ ഇടപെടുകയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയും പ്രശസയും പിടിച്ചുപറ്റുന്നു. ഈ പുതിയ സംസ്കാരം എങ്ങെനെ ബ്രാൻഡുകളുടെ വളർച്ചക്കും വികസനത്തിന്നും ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നും ഡിജിറ്റൽ അഡ്വെർടൈസിങ് മേഖലയുടെ ഭാവി സാധ്യതകളെ കുറിച്ചും വെബ്ബിനാർ വിശദമായി ചർച്ച ചെയ്യും. ശശി തരൂർ എംപി വെബ്ബിനാർ ഉൽഘാടനം ചെയ്തു സംസാരിക്കും. ആഗോള പ്രശസ്ത പരസ്യ ഏജൻസിയായ ഒഗിൾവി യൂ കെ യുടെ വൈസ് ചെയർമാൻ റോറി സതർലാൻഡ്, വെബ് ചറ്റ്നീയുടെ ക്രീയേറ്റീവ് ഡയറക്ടർ പി ജി ആദിത്യ പ്യൂമ ഗ്രൂപ്പ് അസ്സോസിയേറ്റ് ഡയറക്ടർ ആൻഡ് മാർക്കറ്റിംഗ് ഹെഡ് ഡെബോസ്ഥിത മജ്ഉംദർ, ഹോം ഗ്രോൺ സി ഇ ഓ വർഷ പത്ര, കരിക്ക് യുട്യൂബ് ചാനൽ ഫൗണ്ടർ ആൻഡ് ക്രീയെടിവ് ഹെഡ് നിഖിൽ പ്രസാദ്, പ്രൊഫഷനൽ ബ്ലോഗർ സുജിത് ഭക്തൻ, മൈത്രി അഡ്വെർടൈസിങ് ഏജൻസി ഐഡിയേഷൻ ഡയറക്ടർ വേണുഗോപാൽ ആർ നായർ, അസ്സോസിയേറ്റ് ക്രീയേറ്റീവ് ഹെഡ് ഫ്രാൻസിസ് തോമസ് എന്നിവർ വെബ്ബിനറിൽ സംസാരിക്കും.
ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയ സാധാരണക്കാരുടെ ഇടയിൽ വമ്പിച്ച സ്വാധീനമാണ് സൃഷ്ടിച്ചെടുത്തത്. ഇതിൻറ്റെ ഒക്കെ പശ്ചാത്തലത്തിൽ ഇത്തരം വിഷയങ്ങളെ സംബന്ധിച്ചുള്ള വെബ്ബിനാറുകളുടെ പ്രസക്തി നാൾക്കു നാൾ വർധിച്ചു വരുകയാണ്.
വെബ്ബിനാർ റെജിട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
Register Now for Free: https://bit.ly/SMDKerala
Facebook.com/smdaykerala
instagram.com/smdaykerala
Date & Time: June 30, 2020 | 1.30pm to 4.30pm