194
ലോക്ക്ഡuൺ ഇളവുകൾ നിലവിൽ വന്നതോടെ വിമാനത്താവളത്തിലേക്കുള്ള ആളുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. അതോടൊപ്പം ഭക്ഷണപാനീയങ്ങളുടെ വിലയും അതിനായുള്ള കാത്തിരിപ്പിന്റെ ദൈർഖ്യവും വർദ്ധിച്ചു. ഈകഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന വർധനവാണ് ഉണ്ടായത്. ഭക്ഷണ പാനീയ കൗണ്ടറുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഉണർന്നു പ്രവർത്തിച്ചു. ജില്ലാ കളക്ടർ എസ് സുഹാസ് കുടുംബശ്രീ മിഷനോട് വേണ്ട സംവിധാനങ്ങൾ അതിവേഗത്തിൽ ഒരുക്കുവാൻ നിർദ്ദേശിച്ചു. കുന്നുകര, ചൂർണികര പഞ്ചായത്തുകളിലെ കുടുബശ്രീ അംഗങ്ങളുടെ സംരംഭക യൂണിറ്റുകളാണ് കോഫി കോർണറിന്റെ നേതൃത്വം ഏറ്റടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ എസ് സുഹാസ് കോഫി കോർണറിന്റെ ഉത്ഘാടനം നിർവഹിച്ചു.