കൊച്ചി നഗരത്തിൽ വിവിധ മെട്രോ സ്റ്റേഷനുകളിലായി 4000 ചതുരശ്ര അടിയോളം സ്ഥലസൗകര്യങ്ങൾ ആകർഷകമായ നിരക്കിൽ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കുമായി വാടകക്ക് ലഭിക്കുന്നു. വരുമാനം വര്ധപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികൾക്കു കൂടുതൽ ഊന്നൽ നൽകുന്നത്. ഇത്തരം സ്ഥല സൗകര്യങ്ങൾ ഉപയോഗപ്രദമാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിലും അനുപാതികാമായ വർദ്ധനവുണ്ടാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
സ്ഥല സൗകര്യം പ്രയോജനപ്പെടുത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് നൽകുന്നതും പരിഗണയാലാണ്. കിയോസ്കുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്ക് പറ്റിയ സ്ഥലങ്ങൾ ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, കളമശ്ശേരി, കുസാറ്റ്, ഇടപ്പള്ളി, കലൂർ സ്റ്റേഡിയം, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ സ്റ്റേഷനുകളിൽ ലഭ്യമാണ്. മറ്റ് അസൗകര്യങ്ങൾ ഒന്നുമില്ലാത്ത, ആകർഷണീയമായ പ്രവർത്തന സ്വന്തത്ര്യം ഇവിടങ്ങളിലെ പ്രത്യകതയാണ്. പോരാത്തതിന് തടസമില്ലാത്ത വൈധ്യുതി-ജല സൗകര്യങ്ങളും.
ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്രദമാക്കുന്നതിലൂടെയുള്ള വരുമാന വർധന നിലവിൽ മെട്രോയുടെ പ്രവർത്തനങ്ങൾക്ക് ഏറെ ആശ്വാസകരമായിരിക്കും. കോവിഡ് കാലം സൃഷ്ടിച്ച നീണ്ട പ്രതിസന്ധികൾ മെട്രോയുടെ വരുമാന സ്രോതസിനെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു.
കൊച്ചി മെട്രോയുടെ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വിവരങ്ങൾക്ക് – 9611177455, / 9496346330