ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂം
എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കോവിഡ് സംബന്ധമായ സംശയങ്ങളും പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി കാക്കനാട് സിവിൽ സ്റ്റേഷനിൽ കൺട്രോൾ റൂം പ്രവർത്തമാരംഭിച്ചു.
പ്രതിദിനം നൂറോളം ഫോൺ കോളുകൾ ആണ് കൺട്രോൾ റൂമിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ എത്തിച്ചുകൊണ്ടു അനാവശ്യ വ്യാജ പ്രചാരണങ്ങൾക്ക് തടയിയിടുക എന്ന ലക്ഷ്യം കൂടി ഈ ശ്രമത്തിനു പിന്നിലുണ്ട്. കോവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുവാനും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിനുമായാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. ആസാമീസ്, ബംഗാളി, ഒറിയ, ഇംഗ്ലീഷ് ഭാഷകളിൽ ആശയ വിനിമയം നടത്താം.
അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തിൽ മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെയും അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെയാണ് ജില്ലാ ലേബർ ഓഫീസിൽ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുളളത്. അതിഥി തൊഴിലാളികളുടെ തൊഴിൽ ഉടമകൾക്കും ഈ സേവനം ഉപയോഗിക്കാം.
കൺട്രോൾ റൂം നമ്പറുകൾ: 9072303275, 9072303276, 90372 20187.