എറണാകുളം സെന്റ് ആൽബർട്ട് കോളേജ് അതിന്റെ ശതാബ്ദിനിറവിലേക്ക് കടക്കുന്ന അവസരത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പൂജ്യം അക്കാദമിക് ഫീസും 100% സ്കോളർഷിപ്പും എന്ന പദ്ധതി ആവിഷ്കരിച്ചിരിചു നടപ്പിലാക്കാൻ തയാറെടുക്കുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, ‘ഫീസ്ലെസ് കാമ്പസ്’ എന്ന പേരിലുള്ള പ്രോജക്റ്റ് ആണ് ഇതിൽ ഏറെ ശ്രദ്ധേയം.
പ്രാരംഭ ഘട്ടമെന്ന നിലയിൽ, അൺഎയ്ഡഡ് ബാച്ചിലർ ഓഫ് വൊക്കേഷനും (BVoc ) മാസ്റ്റർ ഓഫ് വൊക്കേഷനും (MVoc ) പ്രോഗ്രാമുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 1.26 കോടി രൂപയുടെ അക്കാദമിക് സ്കോളർഷിപ്പാണ് കോളേജ് ഏർപ്പെടുത്തുന്നതു .ഈ കോഴ്സുകളിൽ പഠിക്കുന്ന 70% വിദ്യാർത്ഥികൾക്കും ഓരോ വർഷവും അടയ്ക്കുന്ന ഫീസുകളുടെ 50% വരെ സ്കോളർഷിപ്പ് ഉറപ്പാക്കും.അടുത്ത വർഷങ്ങളിൽ കോളേജ് ഈ സ്കോളർഷിപ്പുകൾ എല്ലാ കോഴ്സുകളിലേക്കും വ്യാപിപ്പിക്കുകയും എല്ലാ കോഴ്സുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും നൂറാം വാർഷികത്തോടെ യാതൊരുവിധ ഫീസും കൂടാതെ പഠിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യും.ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതി വിവിധ BVoc കോഴ്സുകൾ പഠിക്കുന്ന 550 ഓളം വിദ്യാർത്ഥികൾക്കും MVoc കോഴ്സുകൾ പഠിക്കുന്ന 60 വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫീലെസ് കാമ്പസ്. ജാതി, മത, വർണ്ണ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും ചെലവ് രഹിത വിദ്യാഭ്യാസം നൽകേണ്ടത് കോളേജിന്റെ സ്ഥാപക രക്ഷാധികാരി ആർച്ച് ബിഷപ്പ് ജോസഫ് ആറ്റിപെറ്റിയുടെ ഉത്തമ ദർശനത്തിന്റെ പ്രകടനമാണ്. സ്കോളർഷിപ്പുകൾ അദ്ദേഹത്തിന്റെ പേരിലാണ്.