നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ് കേന്ദ്രങ്ങളാക്കി മാറ്റാൻ പദ്ധതി തയാറാക്കി കൊച്ചി മെട്രോപൊലിറ്റൻ ട്രാൻസ്പോർട് അതോറിറ്റി (കെ.എം.ടി.എ.). കൊച്ചി നഗരപരിധിയിൽ കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കാൻ മുൻകൈയ്യെടുക്കണമെന്നുള്ള നിർദ്ദേശം പരിഗണയിൽ ആണെന്ന് കെ.എം.ടി.എ സി.ഇ.ഒ. ജാഫർ മാലിക് പറഞ്ഞു. സ്വന്തം ഭൂമിയിൽ സ്വകാര്യ വക്തികൾക്ക് പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങാൻ കെ.എം.ടി.എ ഇനി മുതൽ ലൈസൻസ് നൽകും. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും ഇതിന്റെ ഏകോപനം. മൊബൈൽ ആപ്ലിക്കേഷൻ പാർക്കിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും വാഹന ഉടമകളും ഡൌൺലോഡ് ചെയ്യണം. പാർക്കിങ് കേന്ദ്രങ്ങൾ കണ്ടെത്തുന്നത് ഈ ആപ്പ് വഴിയായിരിക്കും. പാർക്കിങ് കേന്ദ്രത്തിലെത്തിയയതിനു ശേഷം ക്യു.ആർ.കോഡ് സ്കാൻ ചെയ്തു വാഹനം പാർക്ക് ചെയ്യാം. വാഹന ഉടമ വിശദാംശങ്ങൾ നേരെത്തെ റജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പിന്നീട് നൽകേണ്ടതില്ല. സ്വന്തം സ്ഥലം പാർക്കിങ്ങിന് നല്കാൻ താത്പര്യമുള്ളവർക്ക് മുന്നോട്ടുവരാം. 5 -6 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള വീട്ടുടമസ്ഥർക്ക് പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങുവാനുള്ള അനുമതി ലഭിക്കും. സ്വന്തം വീടിനു മുന്നിൽ പാർക്കിംഗ് സ്ഥല സൗകര്യങ്ങൾ ഉള്ളവർക്കും ഇതിനായി അപേക്ഷിക്കാം. പാർക്കിംഗ് വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം കെ.എം.ടി.എ ക്ക് ലഭിക്കും.
പാർക്കിങ്ങിന് സ്ഥലം നൽകി വരുമാനമുണ്ടാക്കാം; പുതിയ പദ്ധതിയുമായി കെ.എം.ടി.എ
75