സംസ്ഥാനത്തെ ബിസിനസ് മേഖലയിലെ പ്രമുഖരെയും സംഭരഭകരെയും ആദരിക്കുന്നതിന്റെ ഭാഗമായി ടൈ കേരള ഏർപ്പെഉടുത്തിയിട്ടുള്ള അവാര്ഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. കോവിഡ് ഉയർത്തുന്ന നിലവിലെ വെല്ലുവിളി കണക്കിലെടുത്ത് ഡിസംബർ 17 ,18 ,19 തീയതികളിൽ സംഭരംഭക സമ്മേളനമായ ടൈക്കോൺ വ്യർച്വൽ ആയി സഘടിപ്പിക്കും. തുടർന്ന് അവാർഡുകൾ പ്രഖാപിക്കും. സ്റ്റാർട്ടപ്പ് ഒൻട്രപ്രണർ ഓഫ് ദി ഇയർ, ഒൻട്രപ്രണർ ഓഫ് ദി ഇയർ, നെക്സ്റ്റ് ജനറേഷൻ അച്ചീവർ, എമർജിങ് ഒൻട്രപ്രണർ ഓഫ് ദി ഇയർ, ബിസിനസ് മോഡൽ/പ്രോസസ് ഇന്നവേഷൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡെന്നു ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.സമർപ്പിക്കപ്പെടുന്ന നോമിനേഷനു കളിൽ നിന്ന് സംരംഭകരുടെയും ബിസിനസ്സ് നേതാക്കളുടെയും ജൂറിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക. അവാർഡ് നേടിയ കമ്പനിയുടെ മുൻകാല പ്രകടനങ്ങളും അവാർഡ് തിരഞ്ഞെടുക്കുന്നതിന് പരിഗണനയിലുണ്ടാകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി തീയതി 2020 നവംബർ 28 ആയിരിക്കും..https://tieconkerala.org/tiekerala-awards/ എന്ന സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്.
ടൈ കേരള ബിസിനസ് അവാർഡ് അപേക്ഷ ക്ഷണിച്ചു.
141