പുത്തൻമോടിയിൽ എറണാകുളം സുബാഷ് പാർക്ക്.
കൊച്ചി നഗരവാസികൾക്ക് മാത്രമല്ല കാലങ്ങളായി പല ആവശ്യങ്ങൾക്കും നഗരത്തിൽ വന്നു പോയികൊണ്ടിരുക്കുന്നവർക്കും, പ്രഭാത -സായാഹ്ന സവാരിക്കാർക്കും എല്ലാം പ്രിയപ്പെട്ട ഒരിടമാണ് നഗരമധ്യത്തിലെ സുബാഷ് പാർക്ക്. നല്ല പച്ചപ്പിൽ ഏറെ നേരം അവിടെ സ്വസ്ഥമായി സമയം ചിലഴിക്കാം എന്ന് മാത്രമല്ല ഏതാവശ്യങ്ങൾക്കും നഗരത്തിന്റെ ഏതു ഭാഗത്തേക്കും അതിവേഗം യാത്ര ചെയ്തു എത്താൻ കഴിയുമെന്നതാണ് ഏവർകും ഇവിടം പ്രിയങ്കരമാവാൻ കാരണം. എന്നാൽ കോവിഡ് നിയത്രണങ്ങളെ തുടർന്ന് കഴിഞ്ഞ 6 മാസക്കാലമായി അടച്ചിട്ടിരുകയായിരുന്ന ഇവിടുത്തെ പലഭാഗങ്ങളും കാട് കയറിയ നിലയിലായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെപാർക്കിലെ അറ്റുകുറ്റ പണികളെലാം പൂർത്തിയാക്കികൊണ്ട് എപ്പോൾ വേണെമെങ്കിലും സന്ദർശകർക്ക് തുറന്നു കൊടുക്കുവാനുള്ള നടപടി ക്രമീങ്ങളെലാം പൂർത്തീകരിച്ചിരിക്കുകയാണിപ്പോൾ.
പാർക്കിലെ നവീകരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തിയിരിക്കുന്നത് വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടുകൾ (csr) മുഖനെയാണ്. കൊച്ചിൻ ഷിപ്യാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ഈ വർഷം ജൂൺ മുതലുള്ള പാർക്കിന്റെ പരിപാലന ചിലവുകൾ നിർവഹിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കൊച്ചി മേയർ സൗമിനി ജെയിൻ, കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ, കോർപറേഷനിലെ സ്ഥിരം സമിതി അംഗങ്ങൾ എന്നിവർ പാർക്ക് സന്ദർശിച്ചു പുരോഗതികൾ വിലയിരുത്തി. പാർക്കിൽ പുതുതായി തയാറാക്കുന്ന ബട്ടർഫ്ളൈ ഗാർഡൻ ഔഷധ സസ്യ ഉദ്യാനം എന്നിവ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലവും സംഘം പരിശോധിച്ചു.