ഹോട്ടൽ ആപ്പിന് പേര് നിർദ്ദേശിക്കാം, ഒരു ലക്ഷം രൂപ വരെ സമ്മാനം നേടാം
കോവിഡ് – ലോക്ക് ഡൗൺ പ്രതിസന്ധികളെ തുടർന്ന് മാന്ദ്യത്തിലായ സംസ്ഥാനത്തെ ഹോട്ടൽ – റെസ്റ്റോറന്റ് മേഖല സ്വന്തമായി ഭക്ഷ്യ വിതരണ ആപ്പ് നിർമ്മിച്ച് കൊണ്ട് ശക്തമായ ഒരു തിരിച്ചു വരവിന് ഒരുങ്ങുന്നു. ഇതുവരെ നാമകരണം ചെയ്തിട്ടില്ലാത്ത ഈ ഓൺലൈൻ പ്ലാറ്റഫോം നവംബർ അവസാന ഘട്ടത്തോടെ പ്രവർത്തനസജ്ജമാകുന്നു കരുതുന്നു. ആദ്യ ഘട്ടത്തിൽ ആപ്പ് വഴി പാർസൽ ബുകിങ്ങും വിതരണവും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രണ്ടാം ഘട്ടത്തിൽ റെസ്റ്റോറന്റ് ടേബിൾ മുൻകൂട്ടി റിസേർവ് ചെയ്യുവാനും ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുവാനും സാധിക്കും. ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കുക എന്നൊരു ലക്ഷ്യത്തോടെയാണ് സ്വന്തമായി ഒരു ഓൺലൈൻ പ്ലാറ്റഫോം എന്ന ആശയത്തിന് പ്രചോദനമായതെന്ന് ഇതിന്റെ ഭാരവാഹികൾ അറിയിച്ചു.
ഈ ആപ്പിന് അനുയോജ്യമായ ഒരു പേര് ജനങ്ങൾക്ക് നിർദ്ദേശിക്കാം. തിരഞ്ഞെടുക്കപെടുന്ന വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും കോവളത്ത് രണ്ടു ദിവസത്തെ സൗജന്യ താമസവും നൽകും. അവസാന തിയതി സെപ്റ്റംബർ 25 . കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ. http://name.khra.in/
Suggest a name for the upcoming Hotel App, and win prizes up to 1 lakh.
Kerala Hotel and restaurant association is in the process launching an online app for smooth and steady service support for their members. Covid and related crises have badly affected the industry and the existing players in the food aggregators are creating some sort of unethical and uncomfortable situations for them. This has forced the KHRA to come out with their own app.
Public are invited to give a name for this app. for information please visit http://name.khra.in/The last date for the submission of proposal is 25-09-2020