99
സപ്ലൈകോയുടെ ഓണച്ചന്ത മറൈൻ ഡ്രൈവിൽ ആരംഭിച്ചു
സപ്ലൈകോയുടെ ജില്ലാതല ഓണച്ചന്തയുടെ പ്രവർത്തനം കൊച്ചി മറൈൻ ഡ്രൈവിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംസ്ഥാനതലത്തിൽ ഓണച്ചന്തകളുടെ ഉൽഘാടനം ഓൺലൈനായി നിർവഹിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ടാണ് ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്. എല്ലാദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. ഈ മാസം 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.