കൊച്ചി മെട്രോ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി, വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു . സെപ്റ്റംബർ 24, 25 തീയതികളിൽ രാവിലെ 8 മുതൽ രാത്രി 8 മണിവരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ടാറ്റൂ മെഹന്തി ഫെസ്റ്റ് നടത്തുന്നു . പ്രതിഭാശാലികളായ കലാകാരന്മാർക്കുള്ള മികച്ച വേദിയാണിത് . താൽപ്പര്യമുള്ളവർക്ക് കൊച്ചി മെട്രോയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു കൊണ്ട് ഇടപ്പള്ളി സ്റ്റേഷനിൽ സൗജന്യമായി സ്ഥലം ബുക്ക് ചെയ്യാവുന്നതാണ്.
സെപ്റ്റംബർ 18 നു നടത്തിയ കേക്ക് ഫെസ്റ്റിവൽ വിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതിനെ തുടർന്നാണ് സമാനമായ പരിപാടികളുമായി കൊച്ചി മെട്രോ കൂടുതൽ സജീവമാകുന്നത്.
വരുന്ന ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ടിക്കറ് നിരക്ക് പകുതിയായി കുറച്ചു കൊണ്ട് മറ്റൊരു ഓഫറും കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നുണ്ട്.