കേരളത്തിലെ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയായ ടൈ കേരള സംഘടിപ്പിക്കുന്ന സംരംഭക സമ്മേളനമായ ‘ടൈ കോൺ കേരള’ ഈ മാസം 25 മുതൽ 27 വരെ കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടക്കും. ഉൽഘാടനം 25 നു വൈകിട്ട് 4.30 ന് നിയമ – വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. ഇരുന്നൂറിൽ അധികം പ്രതിനിധികൾ നേരിട്ടും 1500 ൽപരം പേർ ഓൺലൈനായും പങ്കെടുക്കും. ആദ്യ രണ്ടു ദിനങ്ങളിൽ ഫിസിക്കൽ-കം -വിർച്യുൽ പ്ലാറ്റഫോമിലും അവസാനദിവസം പൂർണമായും ഓൺലൈനിലും ആണ് സമ്മേളനം അരങ്ങേറുക.
എം ആർ എഫ് മാനേജിങ് ഡയറക്ടർ രാഹുൽ മാമൻ, ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിക്ചന്ദനി, ജിയോ പ്ലാറ്റഫോംസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ്, കേരള സ്റ്റേറ്റ് ഇൻഫൊർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു എന്നിവർ ഉൾപ്പെടെ വ്യവസായ ലോകത്തെ 30 ഓളം പ്രമുഖർ സെഷനുകളിൽ പങ്കെടുക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് സംരംഭകർ നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാര മർഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക എന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ ചെയ്യുവാനും സന്ദർശിക്കൂ. www.tieconkerala.org
TiEcon Kerala 2021
TiEcon Kerala 2021 is the 10th edition of TiEcon and the largest entrepreneurial conference in Kerala and among the largest in India.
The conference will provide a platform for Entrepreneurs to connect, network, meet and share ideas, concepts, challenges and initiatives with Successful entrepreneurs, Angel investors, VCs and like-minded people with similar backgrounds and objectives. TiEcon Kerala 2021, features business leaders from across India and abroad. Over 1000+ delegates mostly from CEOs of SMEs & Professionals are expected to participate in the event.
Timings
25th November 2021 – 4 PM to 8 PM (Phygital)
26th November 2021 – 9:30 AM to 8 PM (Phygital)
27th November 2021 – 9:30 AM to 8 PM (Virtual)
Fees
Virtual Event Registration – FREE
Physical Event Registration – Rs 4,500 (inclusive of Networking Dinner & Lunch)