കൃഷിവകുപ്പിൽ യുവാക്കൾക്ക് പരിശീലനം
കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ സുഭിക്ഷ ഷകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ആയി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ – പരിശീലന പരിപാടിക്കായി ( ഇന്റെണ്ഷിപ്പ് പ്രോഗ്രാം) അപേക്ഷിക്കാവുന്നതാണ്. കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമകാർ, വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ്ഡിപ്ലോമ കാർ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ പരിപാടിയിൽ ചേരാം. കാർഷികരംഗത്തെ വിവരശേഖരണം, കർഷകരോട് നേരിട്ടിടപെട്ട് അനുഭവജ്ഞാനം നേടൽ, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എൻട്രി എന്നീ മേഖലകളിൽ പരിചയം ആർജ്ജിക്കുവാൻ ഈ പരിപാടി സഹായകരമാകും.
ജില്ലാ കൃഷി ഓഫീസ്( പത്തുപേർ), കൃഷി അസിസ്റ്റന്റ് ഡയറക്ടർ( രണ്ടു പേർ) കൃഷി ഭവൻ (അഞ്ചുപേർ), കൃഷി ഡയറക്ടറേറ്റ്( പത്തുപേർ) എന്നീ ക്രമത്തിലാണ് ഇന്റെണ്കൾക്ക് അവസരമുള്ളത്. ആറുമാസത്തെ പരിശീലനകാലം പൂർത്തിയാക്കുമ്പോൾ അവർക്ക് കൃഷി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. താല്പര്യമുള്ളവർ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നേരിട്ടോ, internshipdirectorate@gmail. com എന്ന ഈ മെയിൽ വിലാസത്തിലോ സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകളും, തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ 31. 7. 2020 വരെ സ്വീകരിക്കുന്നതാണ് എന്ന് കൃഷി ഡയറക്ടർ അറിയിച്ചു.