കേരളത്തിലെ യുവ സംരഭകർക്കായി കൊചൗസേപ്പ് ചിറ്റിലപ്പള്ളി ഫൌണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന മാനേജ്മെന്റ് വൈദഗ്ധ്യ പരിശീലന പരിപാടിയായ ‘വിജയീ ഭവ:’ യുടെ ഇരുപത്തൊന്നമത് ബാച്ച് ഫെബ്രുവരി 16 ന് ആരംഭിക്കും. തുടർന്നുള്ള ക്ലാസുകൾ ഫെബ്രുവരി 23 മാർച്ച് 2, 9 തീയതികളിൽ നടക്കും. ഇതുവരെ 20 ബാച്ചുകളിലായി 620 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ രാജ്യത്തിനകത്തും പുറത്തുമായി ഒട്ടെറെ യുവ സംരംഭകർ ഈ പരിശീലന പരിപാടിയുടെ ഭാഗമാവുകയും സംരംഭകത്വ മേഖലയിൽ അറിവും പരിജ്ഞാനവും വികസിപ്പിച്ചു അവരവരുടെ കർമ്മ മണ്ഡലങ്ങളിൽ സജീവമായി തുടരുകയും ചെയ്തു പോരുന്നു. കേരളത്തിലെ പ്രശസ്ത ചാറ്റേർഡ് അക്കൗണ്ടന്റ് സ്ഥാപനമായ വർമ്മ ആൻഡ് വർമ്മ ഗ്രൂപ്പും ഈ പരിശീലന പരിപാടിയുമായി സഹകരിക്കുന്നുണ്ട്. കേരളത്തിൽ മൂന്നു വർഷത്തിലധികമായി സംരംഭങ്ങൾ നടത്തുന്ന 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2973955
kcfcochin@gmail.com
Applications invited to the 21st batch of entrepreneurship development programme “Vijayee Bhava”, being organized by K Chittilappilly Foundation. For more info, please contact 0484 2973955 / kcfcochin@gmail.com