ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയ് ഗീത്, ഗസലുകളും ,ഹൃദയത്തോടു ചേര്‍ത്തു വയ്ക്കാവുന്ന വ്യത്യസ്ത ഗാനങ്ങളും കോര്‍ത്തിണക്കിയ സംഗീതസന്ധ്യ കല ആസ്വാദകർക്ക് പുത്തനുണർവായി. പ്രശസ്ത ഹിന്ദുസ്ഥാനി ഗായകനായ ശ്രീ. ടി. പി. വിവേക് ന്റെ നേതൃത്വത്തിൽ ശ്രീമതി. ഐശ്വര്യ റാവു,: ശ്രീമതി. നഫ്ല സാജിദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. കുമാരി രത്നശ്രീ അയ്യര്‍ തബലയും , ശ്രീജ രാജേന്ദ്രന് സിത്താറും ശ്രീ. നാസര്‍ ഇടപ്പള്ളി ഹാര്‍മോണിയവും ,
ശ്രീ. പോള്‍ രാജ് ടൈമിങ്ങും അവതരിപ്പിച്ചു. ഇതോടൊപ്പം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ വനിതാ തബല കലാകാരിയായ രത്നശ്രീ അയ്യരെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി ആദരിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ലാസിക്കല്‍ തബല വാദക, രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം, ശിവാജി യൂണിവേഴ്സിറ്റിയില്‍ തബല യില്‍ റാങ്കോടുകൂടി വിജയിച്ചു, ഇന്ത്യയിലെ ആദ്യത്തെ വനിത തബലിസ്റ്റ് അബാന്‍ മിസ്രിയുടെ പേരിലുള്ള അവാര്‍ഡ് 2014 ല്‍ കേരളത്തിലെത്തിച്ച രത്നശ്രീ അയ്യര്‍ ഇന്നും പഠനം തുടരുന്നു.
ചാവറ കള്‍ച്ചറല്‍ സെന്ററിലെ ‘ഹൃദയ് ഗീത് സംഗീത സന്ധ്യ’ കലാ ആസ്വാദകർക്ക് നവ്യാനുഭവമായി.
64
previous post