അന്തരീക്ഷ മലിനകരണത്തിനെതിരെ ധനുഷ്കോടിയിലേക്ക് സൈക്കിൾ യജ്ഞം നടത്തി പെഡൽ ഫോഴ്സ് കൊച്ചി
കൊച്ചി: സൈക്കിൾ ഉപയോഗിക്കുന്നത്തിലൂടെ മലിനീകരണവും ചൂടും കുറയ്ക്കാം എന്ന സന്ദേശവുമായി സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചി (PFK) യിലെ 6 അംഗങ്ങൾ കൊച്ചിയിൽ നിന്നും ധനുഷ്കോടിയിലേക്കു നടത്തിയ “Beat The Heat – Save The Planet” സൈക്കിൾ യാത്ര വിജയകരമായി പൂർത്തിയാക്കി
പെഡൽ ഫോഴ്സ് സ്ഥാപകൻ ജോബി രാജു, സുഹുത്തുക്കളായ അനിൽ തോമസ്, സന്തോഷ് ജോസഫ്, ജി ഗിരീഷ്, നാരായണ കുമാർ, ഷെല്ലി ജോസഫ് എന്നിവരടങ്ങുന്ന 6 അംഗ പെഡൽ ഫോഴ്സ് സംഘമാണ് 22 ന് വൈകിട്ട് വൈറ്റില മെട്രോ സ്റ്റേഷന് മുൻപിൽ നിന്നും യാത്ര ആരംഭിച്ചത്.
തുടർന്ന് ആലപ്പുഴ, ചങ്ങനാശ്ശേരി, അടൂർ, തെന്മല, തെങ്കാശി, കോവിൽപറ്റി, ഏർവാടി, പാമ്പൻ പാലം, രാമേശ്വരം വഴി 500 KM ദൂരം താണ്ടി, വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളും ഏറ്റു വാങ്ങി 27 ന് രാവിലെ ധനുഷ്കോടിയിലെത്തി. കടുത്ത ചൂടും കാറ്റും അടങ്ങിയ നിരവധി വെല്ലു വിളികൾ അതിജീവിച്ചാണ് ഇവർ യാത്ര വിജയകരമായി പൂർത്തിയാക്കിയത്. www.pedalforce.org എന്ന വെബ്സൈറ്റിലൂടെ ഇവരുടെ കൂട്ടായ്മ്മയിൽ അംഗമാകാനും അവസരമുണ്ട്.