കോവിഡ് -19 പ്രതിരോധ കിറ്റുകൾ കേരള പോലിസിന് കൈമാറി.
സഹായഹസ്തവുമായി സൂപ്പർ താരം മോഹൻലാലിൻറെ വിശ്വശാന്തി ഫൌണ്ടേഷൻ.
കഴിഞ്ഞ കുറെ മാസങ്ങളായി വിശ്രമമില്ലാതെ ജോലി ചെയുന്ന കേരള പോലീസ് സേനക്ക് സഹായവുമായി മോഹൻലാലിൻറെ വിശ്വശാന്തി ഫൌണ്ടേഷൻ. റീ യൂസ് ചെയ്യാവുന്ന കോവിഡ് 19 പ്രതിരോധ കിറ്റുകൾ ആണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ കമ്മിഷണർ ഓഫീസിൽ വച്ച് കൈമാറ്റം ചെയ്തത്. വിശ്വശാന്തി ഫൌണ്ടേഷനെ പ്രതിനിധാനം ചെയ്ത് നടനും സംവിധായകനുമായ മേജർ രവി കിറ്റുകൾ എറണാകുളം ഐ ജി ശ്രീ വിജയെ സാകറേ ഐ പി എസ് നു കൈമാറി. കോവിഡ് -19 പ്രതിരോധത്തിനു കേരള പോലീസ് മറ്റുള്ളവർക് മാതൃകയാണെന്നും അവരുടെ അശ്രാന്ത ശ്രമങ്ങളെയും കഷ്ടപ്പാടുകളെയും പ്രേത്യകം ആദരിക്കുന്നതായി മോഹൻലാൽ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു.
Iconic Malayalam Super star Mohalal’s viswasanthi foundation had handed over reusable COVID Kit to Kerala Police. This is in response to the hardwork and restless works put forth by the forces in last few months. Their fight against Covid 19 has inspired the forces in other states too, mohanlal stated. On behalf of the Viswasanthi Foundation, actor/director Major Ravi has delivered the Kits to Shri. Vijay Sakhare IPS, IGP Ernakulam.