‘എൻ്റെ കൊച്ചി’ നഗര രൂപകൽപന മത്സരത്തിന് മികച്ച പ്രതികരണം
കൊച്ചി നഗരസഭയും ജർമ്മൻ രാജ്യാന്തര ഏജൻസിയായ ജി ഐ ഇസഡ് ഇന്ത്യയുമായി ചേർന്ന് സംഘടിപ്പിച്ച ‘എൻ്റെ കൊച്ചി’ ദേശിയ നഗര രൂപകൽപന മത്സരത്തിന് ആവേശകരമായ സമാപനം. കൊച്ചി നഗരത്തിൻറ്റെ ഹൃദയ തുടിപ്പായി മുല്ലശ്ശേരി കനാൽ നവീകരണത്തിനായി വ്യത്യസ്ത ആശയങ്ങൾ ഈ മത്സരത്തിലൂടെ സമർപ്പിക്കപ്പെട്ടു. നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തി പ്രദേശമായ കായലിനെ കിഴക്കുള്ള പേരണ്ടൂർ കനാലുമായി ബന്ധിപ്പിക്കുന്ന ഉൾനാടൻ ജല ഗതാഗത പദ്ധതിയാണ് മുല്ലശ്ശേരി കനാലിന്റെ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 200 നു മുകളിൽ എൻട്രികളിൽ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കകയായിരിന്നു. ഇങ്ങനെ ലഭിച്ച ആശയങ്ങൾ, ഇന്ത്യയിൽ നിന്നും ജർമനിയിൽ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ പരിഷ്കരിച്ചു കൊണ്ട് വിശദമായ മറ്റൊരു രൂപരേഖ തയ്യാറാക്കുന്നതാണ് മികച്ച പദ്ധതികൾ വിഭാവനം ചെയ്ത വിജയികളെ കൂടി ഈ പരിഷ്കരണ സമിതിയിൽ പങ്കെടുപ്പിക്കും.
മത്സര വിജയികൾ:
1st Place:
Praveen Raj R M, Sourav Kumar Biswas, Shreya Krishnan,
Manushi Ashok Jain, Suriya KP, Aditi Subramanian,
Balaji Balaganesan, Sujhatha Arulkumar, Pankti Sanganee
2nd Place:
Chandra Sekaran S, Bala Nagendran M, Preetika B,
Ganesh Perumalsamyh, T R Radhakrishnan
3rd Place:
Samira Rathod, G. K. Bhatt, Umang Prabhakar,
Rhea Shah, Jeenal Sawla, Dr. Aparna Parikh
വിജയികളുടെ രൂപകല്പനകൾ കാണാൻ സന്ദർശിക്കൂ https://www.entekochi-competition.org/winning-entries