ജല മെട്രോ: ബോട്ട് ജെട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കൊച്ചി നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന വാട്ടർ മെട്രോ പദ്ധതിക്കായി പുതുതായി 8 ബോട്ട് ജെട്ടികൾ കൂടി നിർമ്മിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പൈലിങ് ജോലികൾ എല്ലൂരിൽ ആരംഭിച്ചു. ചടങ്ങിൽ കെ എം ആർ എൽ എം ഡി അൽകേഷ് കുമാർ ശർമ്മയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഏലൂർ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്ന് സമീപത്തെ ഫെറി, കുമ്പളം, കടമക്കുടി, മുളവുകാട് നോർത്ത്, പാലിയം തുരുത്ത് എന്നിവടങ്ങളിൽ പുതിയ ബോട്ട് ജെട്ടികൾ അടുത്തവർഷം പകുതിയോടെ നിർമ്മാണം പൂർത്തിയാകാൻ ഉദ്ദേശിക്കുന്നത്. ഇതോടെ ജല മെട്രോക്കായി ഇതുവരെ കണ്ടെത്തിയ ബോട്ട് ജെട്ടികളുടെ എണ്ണം 16 ആയി ഉയർന്നു. യാത്രക്കാരുടെ എല്ലാ ആവ്യശ്യങ്ങളും പരിഗണിച്ചു കൊണ്ട് 2500 ചതുരശ്ര അടി വലിപ്പത്തിലാണ് ഓരോ ബോട്ട് ജെട്ടിയും നിർമ്മിക്കുന്നത്. കൊച്ചി നഗരത്തെ സമീപ പ്രദേശങ്ങളുമായി വളരെ വേഗത്തിൽ ബന്ധിപ്പിക്കുന്ന ഈ പ്രൊജക്റ്റ് 2021 തുടക്കത്തിൽ തന്നെ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കെ എം ആർ എൽ എം ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
അതേ സമയം വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള 7 ബോട്ട് ജെട്ടികളുടെ സാമൂഹിക ആഘാത പഠനത്തിനുള്ള കൊട്ടെഷൻ നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ് സുഹാസ് കൊച്ചി മെട്രോയുടെ പ്രൊജക്റ്റ് അവലോകന യോഗത്തിൽ വ്യക്തമാക്കി. ആകെ 22 ബോട്ട് ടെർമിനലുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 15 എണ്ണത്തിന്റെ പ്രാഥമിക വിഞ്ജാപന നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Water Metro: 8 more boat terminals added into the list
Much anticipated project of Kochi, water metro has touched another milestone with the finalisation of 8 more places for boat terminals. KMRL kicked off the construction activities of Kochi Water Metro by starting with the piling work at Eloor. The Eight terminals in the new plan are Eloor, Cheranelloor, South Chittoor, Ferry at Cochin Port Trust, Kumbalam, Kadamakkudy, Mulavukadu North and Paliyamthuruthu. With this total number of boat terminals under this project rose to 16.
Kochi Metro Rail Limited MD Alkesh Kumar Sharma IAS attended the ground breaking ceremony at Eloor along with senior officials of KMRL.
“The construction of Terminals are progressing at various locations. The new eight terminals will ensure connectivity between rural parts of Kochi and the mainland. The construction of these terminals will be completed in early 2021 in a time bound manner” said Alkesh Kumar Sharma IAS.In the meantime the quotation process for initiating the social impact study of water metro is progressing at the other end. This was declared by Ernakulam Collector S Suhas during the routine evaluation meeting of Kochi Metro. He said all pending works would be fastened and the project is expected to complete as scheduled.