അത്തച്ചമയ ആഘോഷങ്ങളില്ലാതെ മറ്റൊരു ഓണക്കാലം കൂടി
മലയാളമണ്ണിൽ തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പുണിത്തറയിൽ ഇന്നലെ അത്തപതാക ഉയർന്നു. ഇതോടൊപ്പം തന്നെ സമീപത്തെ തൃക്കാക്കര മഹാക്ഷേത്രത്തിലും തിരുവോണ ഉത്സവത്തിന് കോടിയേറി. എന്നാൽ തുടർച്ചയായി രണ്ടാം വർഷവും അത്തച്ചമയ ആഘോഷങ്ങൾ ഒന്നുമില്ലാതെയുള്ള ഓണവരവേൽപ്പ് സാധാരണക്കാർക്കിടയിൽ ഒരു ആവേശവും സൃഷിടിച്ചില്ല എന്നതാണ് യാഥാർഥ്യം. കാലാകാലങ്ങളായി തുടർന്ന് വന്നിരുന്ന തൃപ്പുണിത്തറ പെരുമ വിളിച്ചോതുന്ന അത്തച്ചമയഘോഷയാത്രകൾ കാണാൻ സാധിക്കാത്തതിലുള്ള നിരാശ എല്ലാവർക്കുമുണ്ട്.
മുൻ വർഷങ്ങളിൽ അത്ത ചമയ ദിനത്തിൽ തൃപ്പുണിത്തറയിൽ നടന്നു വന്നിരുന്ന ഘോഷയാത്രകൾ കാണാനും പങ്കെടുക്കാനും സംസ്ഥാനത്തിന്റ പല കോണുകളിൽ നിന്ന് ധാരാളം ജനങ്ങൾ പുലർച്ചെ തന്നെ അങ്ങോട്ട് ഒഴുകി വരുമായിരുന്നു ജാതി – മത സൗഹാർദ്ദം വിളിച്ചോതുന്ന നിരവധി പ്ലോട്ടുകളും ഈ ഘോഷയാത്രയുടെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നായിരുന്നു കോവിഡ് നിരക്ക് ഉയരുന്നതിനാലും നിയന്ത്രണങ്ങൾ അനിവാര്യമായതിനാലുമാണ് ഈ വർഷവും പൊതു ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അധികൃതർ തീരുമാനിച്ചത്
ഇന്നലെ തൃപ്പുണിത്തറ ബോയ്സ് ഹൈ സ്കൂളിൽ നടന്ന അത്തപതാക ഉയർത്തൽ ചടങ് കെ ബാബു എം എൽ എ നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
cover photo – file photo