കെസിബിസി മാധ്യമ കമ്മീഷൻറെ ലോകനാടകദിനാചരണവും നാടകാവതരണവും നാളെ വൈകിട്ട് 6ന് പാലാരിവട്ടത്തെ പി ഒ സി ഓഡിറ്റോറിയത്തിൽ നടക്കും പ്രവേശനം പാസ് മൂലം. ടിക്കറ്റ് നിരക്ക് 100/രൂപ. സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ 82810 54656.
കൊച്ചി : കോവിഡ്കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ച രംഗകലാകാരന്മാരുടെ പ്രത്യേകിച്ച് നാടകകലാകാരന്മാരുടെ രംഗകലാവതരണത്തിനുവേണ്ടി കെസിബിസി മാധ്യമകമ്മീഷൻ ആരംഭിച്ച ‘ആൾട്ടർ’ കൊച്ചിയുടെ ആഭിമുഖ്യത്തിൽ ഈവർഷത്തെ ലോകനാടകദിനാചരണം മാർച്ച് 27ന് പാലാരിവട്ടം പി ഒ സി ഓഡിറ്റോറിയത്തിൽ സമുചിതമായി സംഘടിപ്പിക്കുന്നു.
കോവിഡ്കാലത്തെ ദുരിതങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ച് കേരളത്തിലാദ്യമായി നാടകാവതരണത്തിന് മുന്നിട്ടിറങ്ങിയ കേരളത്തിലെ പ്രശസ്ത നാടകസംഘമായ വൈക്കം തിരുനാൾ നാടകവേദി പുതിയ നാടകം “മാരൻ” അവതരിപ്പിക്കുന്നു. എസ് ബിജിലാൽ രചിച്ച് ജോൺ ടി വേക്കൻ സംവിധാനം ചെയ്ത നാടകം പ്രസക്തമായ ഒരു പ്രമേയം രംഗത്തവരിപ്പിക്കുന്നു. അയൂബ്ഖാൻ, മല്ലിക എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാള നാടകവേദിയിൽ നൂതനവും നവീനവുമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നാടകകൃത്ത്, സംവിധായകൻ, നടൻ, നാടകഗവേഷകൻ, നാടകാദ്ധ്യാപകൻ, പ്രസാധകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ അരങ്ങ് ജീവിതത്തിൻറെ അമ്പതാണ്ട് പിന്നിടുന്ന ജോൺ ടി വേക്കനെ കെസിബിസി മാധ്യമ കമ്മീഷൻ ആദരിക്കുന്നു.
നാടകകൃത്ത് ടി എം എബ്രഹാം ലോകനാടക സന്ദേശം നല്കും. തുടർന്ന് നാടകാവതരണം.
2021മാർച്ച് 27വൈകിട്ട് 6ന് പി ഒ സി ആഡിറ്റോറിയത്തിലാണ് പരിപാടികൾ.
പ്രവേശനം പാസ് മൂലം. ടിക്കറ്റ് നിരക്ക് 100/രൂപ. സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ 82810 54656.