കോവിഡ് 19 രോഗവ്യാപനവും തുടർ പ്രതിസന്ധികളും സമൂഹത്തിൽ ആശങ്ക കൂട്ടുന്ന പശ്ചാത്തലത്തിൽ പുതിയതരം ക്യാമ്പയിനുകളുമായി പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാരും സന്നദ്ധ സംഘടനകളും. കേരള സാമൂഹ്യ സുരക്ഷാ വകുപ്പും കാർട്ടൂൺ അക്കാഡമിയും കൈകോർത്തു കൊണ്ട് രസകരമായ കാർട്ടൂണുകളിലൂടെ സാമൂഹ്യ അകലത്തിന്റെ പ്രസക്തി ജനങ്ങളിലേക്കു എത്തിക്കുന്നതിനായി നിരന്തര ശ്രമങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൻറ്റെ പല ഭാഗങ്ങളിലുള്ള കാർട്ടൂണിസ്റ്റുകൾ വ്യത്യസ്ത ആശയ അവതരണങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. നിരന്തരമായ ഇത്തരം ശ്രമങ്ങളിലൂടെ മാത്രമേ ജനങ്ങളിൽ അവബോധം വർധിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും അതിനുള്ള പിന്തുണയുണ്ടാകണമെന്നും സംഘാടകർ അഭ്യർത്ഥിക്കുന്നു.