കൊച്ചിയിൽ ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗിക തുടക്കമായി. നാളെ മുതൽ മുൻകൂട്ടി പാസ് എടുത്തവർക്ക് സിനിമ പ്രദര്‍ശനത്തിനു അവസരം ലഭിക്കും. സരിത – സവിത തിയേറ്റർ കോംപ്ലക്സ് ആണ് മേളയുടെ കൊച്ചി പതിപ്പിന്റെ ആസ്ഥാനം. മേളയുടെ ആരവം കൊച്ചിയുടെ സമസ്ത മേഖലകളിലും പ്രകടമാണ്. കോവിഡ് മഹാമാരി കാലത്ത് തുടങ്ങിയ ചലച്ചിത്രമേളയുടെ 25 മത് വാര്‍ഷികത്തിലെ കൊച്ചി പതിപ്പിനെ 6 പ്രദർശന വേദികളിലായിട്ടാണ് വിഭജിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തലസ്ഥാനത്തു മാത്രം പതിവായി നടന്നുവന്നിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോവിഡ് വ്യാപനം കണക്കാക്കിലെടുത്താണ് കേരളത്തിലെ മറ്റു നഗരങ്ങളിൽ കൂടി പ്രദർശനങ്ങൾ അനുവദിച്ചിരിക്കുന്നത്. കൊച്ചി ആദ്യമായിട്ടാണ് ഇത്ര ഉന്നത നിലവാരത്തിലുള്ള ഒരു ചലച്ചിത്ര മേളക്ക് വേദിയാകുന്നത്.
നഗരത്തിലെ 6 തിയറ്ററുകളിലായി നാളെ മുതൽ 21 വരെയാണ് പ്രദർശനം. സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്ക്രീൻ 1 എന്നീ തിയറ്ററുകളിലായിട്ടാണ് മേള നടക്കുക. ഇതിനുള്ള പാസ് വിതരണം 15 ന് ആരംഭിച്ചിരുന്നു. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയവർക്ക് മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കൂന്നുള്ളു. ബാനർജി റോഡിലെ സവിത തിയറ്റർ പരിസരത്ത് സൗജന്യ ആന്റിജേൻ പരിശോധന സൗകര്യം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാഡമി ഒരുക്കും. തിയേയേറ്ററിനുള്ളിലും രീതികൾ വ്യത്യസ്തമാണ്. മുൻകൂട്ടി റിസേർവ് ചെയ്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ. സിനിമ ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ സൗകര്യം ലഭിച്ചു തുടങ്ങിയിരുന്നു. റിസർവേഷൻ അവസാനിച്ച ശേഷം സീറ്റ് നമ്പർ എസ് എം എസ് ആയി ലഭിക്കും. തിയറ്ററിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ തയാറാക്കിയിരിക്കുന്നത്.
ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ നിന്നുള്ളവർക്കാണ് കൊച്ചി മേളയിൽ
മുൻഗണന ലഭിക്കുന്നത്ഡെ. ഡിലിഗേറ്റ് പസ്സിനായി അപേക്ഷിക്കാം. www.registration.iffk.in എന്ന വെബ് വിലാസത്തിൽ രജിസ്റ്റർ ചെയാം. വിലാസത്തിൽ മാറ്റമുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖകളും കൈയിൽ; കരുതേണ്ടതാണ്. മുൻവർഷങ്ങളിൽ പാസ് ലഭിച്ചർക്കു അതെ യൂസർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. കൊച്ചിയിൽ 2500 പാസ്സുകളാണ് നിലവിൽ വിതരണം ചെയുക.
2019 ൽ എറണാകുളം സെയിന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച അന്താരഷ്ട്ര വനിതാ ചലച്ചിത്രമേളക്ക് വലിയ സ്വീകാര്യത ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള ചലച്ചിത്ര മേളകൾക്ക് അവസരം നല്‍കണമെന്ന ഒരാവശ്യം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു.