കൊച്ചിയുടെ കലാ – സാംസ്കാരിക വേദികൾ സജീവമാകുന്നു.
കോവിഡ് – ലോക്ക് ഡൗൺ പ്രതിസന്ധികൾ പിന്നോട്ട് വലിച്ച കൊച്ചിയുടെ കലാ – സാംസ്കാരിക കൂട്ടയ്മകളും ചർച്ച വേദികളും തിരിച്ചു വരവിന്റെ പാതയിൽ. ഏതാണ്ട് 7 മാസത്തെ ദീർഘമായ ഇടവേളക്കു ശേഷം കൊച്ചിയിൽ ആദ്യമായി ഒരു ആര്ട്ട് എക്സിബിഷന് ഇന്ന് തിരി തെളിഞ്ഞിരിക്കുകയാണ്. നാൽപ്പതോളം ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്ര പ്രദർശനം ഇടപ്പള്ളിയിലെ കേരള മ്യുസിയത്തിലാണ് ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ എക്സിബിഷനായിട്ടല്ല ഇത് സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡിന് മുൻപത്തെ കാലഘട്ടത്തിലെ പോലെ ഒരു പൊതുവേദിയിൽ തന്നെയാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത് എന്നാൽ കോവിഡ് നിയത്രണങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു തന്നെയാണ് ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 2021.ജനുവരി 15 വരെ ചിത്രപ്രദർശനം ഉണ്ടാകും. പ്രദർശനത്തിന്റെ ഉദ്ഘടനം ഇന്ന് വൈകിട്ട് 3ന് കേരള മ്യുസിയത്തിലെ രോഹിണി ഹാളിൽ വെച്ച് നടന്നു. ദിവസും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം സമയം. ചിത്ര പ്രദർശനത്തിന്റെ തലവാചകം; ‘പാതകളെക്കുറിച്ചു മുയലുകളെക്കാൾ നന്നായി പറയാൻ ആമകൾക്കാവും’ എന്നതാണ്. ഒ.സുന്ദറാണ് ചിത്ര പ്രദർശനത്തിന്റെ ക്യൂറേറ്റർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക – 81290 51880