ഉന്നത വിദ്യാഭാസ വകുപ്പിനു കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തൻ ഗ്രാൻഡ്ഫിനാലെ ഡിസംബർ 18,19,20 തീയതികളിൽ നടക്കും. ഓൺലൈനായിട്ടായിരിക്കും ചടങ്ങു സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് ദൈനംദിന ജീവിതത്തിൽ നേരിടുന്ന ചില ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വേദി ഇതിലൂടെ ലഭിക്കുന്നു, ഈ പ്രശ്നങ്ങൾക്കെല്ലാം വിദ്യാർത്ഥികളിൽ നിന്നു തന്നെ പരിഹാരം തേടുകയാണ് ലക്ഷ്യം. വിവിധ സർക്കാർ വകുപ്പുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും ഫിനാലെയിൽ കണ്ടെത്തും. സംസ്ഥാനത്തിന്റെ വികസനത്തിന് ദ്രുതവും ഫലപ്രദവുമായ പരിഹാരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുന്നു. റീബൂട്ട് കേരള ഹാക്കത്തോൺ ഫിനാലെ സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിൽ ഒരു വഴിത്തിരിവായിരിക്കും. പ്രാഥമിക ഘട്ടമായ 10 പ്രാദേശിക ഹാക്കത്തണുകളിൽ പങ്കെടുത്ത് വിജയിച്ച 30 ടീമുകളാണ് റീബൂട്ട് കേരള ഹാക്കത്തൻ ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുക്കുന്നത്. 36 മണിക്കൂർ തുടർച്ചയയായിട്ടായിരിക്കും ഹാക്കത്തൻ നടക്കുക.
റീബൂട്ട് കേരള ഹാക്കത്തൻ ഗ്രാൻഡ്ഫിനാലെ 18,19,20 തീയതികളിൽ നടക്കും
63