കേന്ദ്ര നഗര മന്ത്രാലയം സംഘടിപ്പിക്കുന്ന, ”സ്ട്രീറ്റ്സ് ഫോർ പീപ്പിൾ” ചലഞ്ചിൽ പങ്കെടുക്കാൻ കൊച്ചി നഗരം ഒരുങ്ങുന്നു. ജങ്ങൾക്ക് സാമൂഹിക ഇടപെടലുകൾ സാധ്യമാകുന്ന രീതിയിൽ ജന സൗഹൃദ തെരുവീഥികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിൽ വരുത്തുക. ഇതിന്നുമുന്നോടിയായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സി.എസ്.എം. എൽ.) ഡിസൈൻ മത്സരം സംഘടിപ്പിക്കും. പൊതുജനങ്ങൾക്കിടയിൽ നിന്ന് ലഭിക്കുന്ന രൂപകല്പനകനുസരിച്ച് ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്നുമുന്നോടിയായി സി.എസ്.എം. എൽ. പൊതുജനങ്ങൾക്കിടയിൽ ഓൺലൈൻ സർവേ ആരംഭിച്ചിട്ടുണ്ട് .മഹാരാജാസ് കോളേജ് ഗ്രൗണ്ടിനോട് ചേർന്നുള്ള പി.ടി. ഉഷ റോഡ്, ഫോർട്ട്കൊച്ചി വാസ്കോ സ്ക്വയർ, പഴയ തേവര പാലം തുടങ്ങിയ സ്ഥലങ്ങളാണ് ചാലഞ്ചിന് വേണ്ടി പരിഗണനയിലുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്ന് രൂപ കല്പന ക്ഷണിക്കും. ജനങ്ങൾ നൽകുന്ന രൂപകല്പനയ്ക്കനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി ജനങ്ങൾക്ക് ഒന്നിച്ചിരുന്ന് സംസാരിക്കുവാനും ഒത്തുകൂടുവാനും വിനോദങ്ങളിൽ ഏർപ്പെടുവാനും കഴിയുന്നു. കൂടാതെ സൗഹൃദ്ധപരമായ കൂട്ടായ്മകൾക്ക് ഈ പദ്ധതി സഹായകരമാകുന്നു.കൊച്ചിയുടെ നൈറ്റ് ലൈഫ് സാധ്യതകൾകൂടി പ്രയോജനപ്പെടുത്തുന്ന രീതിയിൽ രാത്രി 12 മണിവരെയെങ്കിലും ആളുകളെ അനുവദിക്കുന്ന രീതിയിലാണ് നിലവിൽ പദ്ധതി രൂപ രേഖ തയാറാക്കിയിരിക്കുന്നത്.
‘സ്ട്രീറ്റ്സ് ഫോർ പീപ്പിൾ’ ചലഞ്ചിൽ പങ്കെടുക്കാൻ കൊച്ചി നഗരവും
58
previous post