‘”ചെല്ലാനം ചലഞ്ച്”; പിന്തുണയുമായി ഭാരത മാതാ കോളേജ് വിദ്യർത്ഥികൾ.
ചെല്ലാനത്തിനു സഹാഹസ്തവുമായി, ”₹10 ചലഞ്ച്’, പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കോളേജിലെ കുട്ടികളും അധ്യാപകരും.
ഭാരതമാതാ കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് ചെല്ലാനം കരുതലിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് അവധിയിലെ സപ്തദിന ക്യാമ്പ്, ചെല്ലാനം കാരുടെ കരുതലും, സ്നേഹവും, കുറവുകളും, കഴിവുകളും, ജീവിത യാഥാർത്ഥ്യങ്ങളും തൊട്ടറിഞ്ഞതാണവർ. നൂറു പേർ സ്വന്തം വീടുകളിൽ നിന്നു മാറിനിന്നപ്പോഴും ചെല്ലാനത്തെ വീടുകൾ എല്ലാം അവർക്കു സ്വന്തം വീടുപോലെ ആയിരുന്നു അവിടത്തെ ആൾക്കാർ എല്ലാം സ്വന്തം ആൾക്കാരും ആയിരുന്നു. ആ സ്വന്തക്കാരെല്ലാം ഇന്ന് ആശങ്കയിലാണ്. കോവിഡിനൊപ്പം കടൽക്ഷോഭവും അവരുടെ ജീവിതത്തെ തകർത്തു കളഞ്ഞിരിക്കുന്നു. ചെല്ലാനം കാരെ സഹായിക്കാനായി ‘₹10 ചലഞ്ച്, ആരംഭിച്ചിരിക്കുകയാണ് ചെല്ലാനത്തെ ക്യാമ്പിൽ പങ്കെടുത്ത തൃക്കാ ഭാരത മാതയിലെ കുട്ടികൾ . NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ചലഞ്ചിലേക്ക് 10 രൂപ വീതം +919074977935 #for_chellanam#nssbmcunit എന്ന ഗൂഗിൾ അക്കൗണ്ടിൽ അയക്കുക ,ആ തുക ഉപയോഗിച്ച് ചെല്ലാനം നിവാസികൾക്ക് അവശ്യവസ്തുക്കൾ വാങ്ങിച്ചു നൽകുമെന്ന് വോളണ്ടിയർ സെക്രട്ടറി ആൽബിൻ (9744094079) അറിയിച്ചു