കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ 102 ഓക്സിജൻ ബെഡുകളുളള കോവിഡ്ആശുപത്രി വില്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക ഹാളില്‍ ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ് ചെയർപേഴ്സൺ ഡോ എം ബീന ഐ എ എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സാമുദ്രിക ഹാളില്‍ കോവിഡ് ആശുപത്രി ആരംഭിക്കുവാന്‍ ലഭിച്ച അവസരം കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണന്നും അതിന് അവസരം നല്കിയ കൊച്ചി നഗരസഭയോട് നന്ദിയുണ്ടെന്നും ഡോ. ബീന അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈ എടുത്ത് ഒരു കോവിഡ് ആശുപത്രി ആരംഭിചിരിക്കുന്നത്. കേരളത്തിലെ തന്നെ മികച്ച സൗകര്യങ്ങളുളള ഈ കോവിഡ് ആശുപത്രിയില്‍ നാല് ഷിഫ്റ്റുകളായി ഡോക്ടര്‍മാരും സ്റ്റാഫ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സോഫ്റ്റ് വെയര്‍ വഴിയാണ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുക. തൊട്ടടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാവുന്ന വിധത്തില്‍ ആശുപത്രി സജ്ജമാണ്. കോവിഡ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ഈ ആശുപത്രി കോവിഡിന് മറ്റൊരു തരംഗമുണ്ടായാലും നമുക്കൊരു മുതല്‍കൂട്ടാകും.
ഇന്ന് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ് സ്വാഗതമാശംസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ആര്. റെനീഷ്, ഷീബ ലാല്‍, സുനിത ഡിക്സണ്‍, ജെ. സനില്മോന്, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍മാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ടി. പത്മകുമാരി, സി.എ. ഷക്കീര്‍ എന്നിവരും ഡോ. മാത്യൂസ്, എന്‍.എച്ച്.എം., പോര്‍ട്ട് ട്രസ്റ്റ്, നഗരസഭ ഉദോഗസ്ഥരും സന്നിഹിതരായിരുന്നു..
നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും പകരുന്ന മുഴുവന്‍ പേരെയും കൊച്ചി നഗരസഭയുടെ പേരിൽ മേയർ എം അനിൽകുമാർ നന്ദി അറിയിച്ചു.
കോർപ്പറേഷന്റെ Covid ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനുള്ള
ബാങ്ക്_അക്കൗണ്ട്_Details
Name: Secretary, Kochi Municipal Corporation
Bank: Canera Bank, Shanmugham Road Branch,Ernakulam
Account_Number:43002010046966
IFSCode:CNRB0014300
Phone number (Secretary):9446483404