56
കൊച്ചി: ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ പണിക്കശ്ശേരി പറമ്പ് കോളനിയിലെ കുടുംബങ്ങൾക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) റക്രിയേഷൻ ക്ലബ്ബും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനും സംയുക്തമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പച്ചക്കറി ഉൾപ്പെടെ 27 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റ് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ എ ജെ തോമസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ഫോട്ടോ ക്യാപ്ഷൻ- പണിക്കശ്ശേരി പറമ്പ് കോളനിയിലെ കുടുംബങ്ങൾക്ക് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ എ ജെ തോമസ്് എന്നിവർ ചേർന്ന് ഭക്ഷ്യകിറ്റ് നൽകുന്നു.