ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ കഴിയുന്ന രോഗികൾക്കും മറ്റുള്ളവർക്കുമായി ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതിദിനം മുന്നൂറോളം പൊതിച്ചോറുകൾ ആണ് ഇവിടെനിന്നു നഗരത്തിന്റെ പലഭാഗങ്ങളിലേക്കും എത്തിക്കുന്നത്.
ടി . ജെ. വിനോദ് എം.എൽ .എ യുടെ സഹകരണത്തോടെ നടത്തിവരുന്ന ഈ കമ്മ്യൂണിറ്റി കിച്ചൻ കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എം.പി സന്ദർശിച്ചു വിവരങ്ങൾ ആരാഞ്ഞു.
ഈ ലോക്ക് ഡൗൺ കാലത്തു കൊറന്റീനിലുള്ളവർക്കും ഭക്ഷണം ലഭിക്കാത്തവർക്കും ഭാഷണമെത്തിക്കുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്നും ഇതുമായി സഹകരിക്കാൻ തെയ്യാറാന്നെന്നും അദ്ദേഹം പറഞ്ഞു.ദിവസവും 300 പൊതിച്ചോറുകളാണ് ചാവറയിൽ നിന്നും നൽകിവരുന്നത്. ടി.ജെ വിനോദ് എം എൽ എ, എറണാകുളം ടൌൺ സൗത്ത് പോലീസ് സ്റ്റേഷൻ, സൗത്ത് ഓട്ടോഡ്രൈവേഴ്സ്, കടമക്കുടിപള്ളി അധികൃതർ എന്നിവരിലൂടെയാണ് ഭക്ഷണം എത്തിക്കുന്നത്. തുടർച്ചയായി 14 ദിവസമായി കോഴിമുട്ട,തോരൻ, സാമ്പാർ ,അച്ചാർ എന്നിവയടങ്ങുന്ന 300 ലധികം ഭാഷണപൊതിയാണ് നൽകിവരുന്നത്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ , സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ , സേവ സെക്രട്ടറി ഫാ.മാത്യു കിരിയാന്തൻ, ഫാ.അനിൽ ഫിലിപ്പ് , ജോൺസൻ സി.എബ്രഹാം, ജിജോപാലത്തിങ്കൽ ,ജോളി പവേലിൽ , ജെയ്മോൾ മേരി തോമസ്,സേവ്യർ നെൽബൻ എന്നിവർ നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9446059121 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫോട്ടോ : ചാവറ കൾച്ചറൽ സെന്ററിലെ കമ്മ്യൂണിറ്റി കിച്ചൻ ഹൈബി ഈഡൻ എം.പി. സന്ദർശിക്കുന്നു.
ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ.,ഫാ.ബിജു വടക്കേൽ സി.എം.ഐ., ജോൺസൻ സി.എബ്രഹാം, സേവ്യർ നെൽബൻ എന്നിവർ സമീപം .