കൊച്ചിയുടേയും കേരള ടുറിസത്തിൻെറയും അഭിമാനമായ നെഫെർട്ടിറ്റി എന്ന ആധുനിക ആഡംബരകപ്പൽ ദീർഘ കാലത്തെ ഇടവേളക്ക് ശേഷം നാളെ മുതൽ സർവിസുകൾ പുനരാരംഭിക്കുന്നു. കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് ഏറെക്കാലത്തേക്ക് സർവീസുകൾ നിർത്തിവെച്ചത്. പുതുക്കിയ സമയക്രമം അനുസരിച്ചു നിശ്ചിത ഇടവേളകളിൽ മാത്രമേ സർവീസുകൾ ഉണ്ടായിരിക്കുകയുള്ളു. ഈ മാസം 26 നും, ഒക്ടോബർ രണ്ടാം തിയതിയും സർവീസുകൾ ഉണ്ടായിരിക്കും. മുതിർന്നവർക്ക് 1,999 രൂപയും കുട്ടികൾക്ക് 499 രൂപയുമാണ് നിലവിലെ നിരക്കുകൾ. നാലു വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ട. കപ്പലിലെ ലോഞ്ചു ബാർ, ചിൽഡ്രൻസ് പ്ലേ ഏരിയ, റെസ്റ്റോറന്റ് സൗകര്യങ്ങൾ എന്നിവയെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ ആണ്.
കൊച്ചിയിലെ ഗോശ്രീ പാലത്തിനു താഴെയുള്ള ലോഞ്ചിൽ നിന്ന് വൈകുനേരങ്ങളിലാണ് കപ്പൽ സാധാരണ പുറപ്പെടുക. ഇവിടെ നിന്നും കൊച്ചി കായൽ ചുറ്റി കടലിൽ പ്രവേശിച്ചു അവിടെ ഏറെ നേരം ചിലവഴിച്ച ശേഷമാകും മടക്കം. കേരളം ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ കോര്‍പറേഷനു കീഴിൽ ആണ് ഈ ആഡംബര കപ്പൽ പ്രവർത്തിക്കുന്നത്.
ബുക്കിങ്ങിനായി www.nefertiticruise.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9744601234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.