ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ 2019 ഡിസംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 155 കോടി രൂപ അറ്റാദായം നേടി. 54 ശതമാനം വളർച്ച. വരുമാനം 2150 കോടിയിൽ നിന്ന് എട്ട് ശതമാനം വർധിച്ചു 2322 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 210 രൂപയ്ക്ക് 57.42 ലക്ഷം ഓഹരികൾ മടക്കി വാങ്ങാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. കമ്പനിയുടെ വളർച്ചലക്ഷ്യങ്ങളും ഓഹരിയുടമകൾക്ക് ന്യായമായ റിട്ടേണും ഒരേ സമയം പ്രവർത്തികമാക്കാനാണ് ഓഹരി മടക്കി വാങ്ങുന്നത്. ഇന്ത്യയുൾപ്പെടെ എട്ടു രാജ്യങ്ങളിൽ കമ്പനിക്ക് 25 ആശുപത്രികളും 116 ക്ലിനിക്കുകളും 236 ഫാർമസികളും ഉണ്ട്.
Aster has 54% growth rate
Aster DM Healthcare posted a net profit of Rs 155 crore for the three months ended December 31, 2019. 54% growth. Revenue rose 8 per cent to Rs 2,222 crore from Rs 2150 crore. The board of directors has decided to repurchase 57.42 lakh shares at Rs 210 per share. The repurchase will be in line with the company’s growth goals and reasonable return to shareholders. The company has 25 hospitals, 116 clinics and 236 pharmacies in eight countries, including India.