വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും വലിയ സാദ്ധ്യതകൾ സൃഷ്ടിക്കുന്ന അതിവിപുലമായ ഒരു ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് കൊച്ചിയിൽ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിക്സ്റ്റൻ ഇന്റർനാഷണൽ ഗ്രൂപ്പ് ആണ് 1200 രൂപ മുതൽ മുടക്കിൽ ഈ വമ്പൻ പദ്ധതി നടപ്പിലാക്കാൻ തയാറെടുക്കുന്നത്. പ്രാഥമിക വിലയിരുത്തൽ പ്രകാരം 30 ഏക്കർ സ്ഥലത്തു 20 ലക്ഷം ചതുരശ്ര അടിയിൽ ഒരു വലിയ സാമ്രത് സിറ്റി പ്രൊജക്റ്റ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ സ്മാർട്ട് മാൾ, ബിസിനസ് സെന്റ്റെർ, കൺവെൻഷൻ സെന്റർ, സ്മാർട്ട് വെയർ ഹൗസ് അക്കാദമി, എന്നിങ്ങനെ വിവിധ തലങ്ങളിലെ സംവിധാനങ്ങൾ ആയിരിക്കും തയാറാവുക. ഇതിലൂടെ മൂന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്. ആധുനിക വ്യവസായ വിവര സാങ്കേതിക വിദ്യകളും റീറ്റെയ്ൽ മേഖലയുടെ കരുത്തായ ഷോപ്പിംഗ് കൽച്ചറും കൈകോർക്കുന്ന ഈ പദ്ധതി രണ്ടര വർഷത്തിനുളളിൽ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയെ 5 പ്രധാന മേഖലകളായും 14 ബിസിനസ് വിഭാങ്ങങ്ങളായും തിരിച്ചു കൊണ്ടാവും ഇത് നടപ്പിൽ വരുത്തുക. ബ്രിക്സ് സ്മാർട്ട് മാൾ, അത്യാധുനിക ബിസിനസ് സെന്റ്റെർ, ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, സ്മാർട്ട് വെയർ ഹൗസ്, ഇന്റർനാഷണൽ ഗ്രാൻഡ് ഫെസ്റ്റിവൽ എന്നിങ്ങനെ വിവിധ കർമ്മ മേഖലകളായിട്ടാണ് പ്രധാനമായും പദ്ധതിയെ വിഭജിക്കുന്നത്. മുട്ടുസൂചി മുതൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള കണ്ടെയ്നറുകൾ വരെ ലഭ്യമാക്കുന്ന ഒരു ബൃഹത് സംവിധാനമാണ് ഇതിലൂടെ ഉടലെടുക്കുന്നത്.
ദുബായ് രാജകുടുബാംഗമായ ഷെയ്ഖ് ജുമാ ബിൻ സായിദ് ചെയർമാനായുള്ള ബ്രിക്സ്റ്റൻ ഗ്രൂപ്പിൻറ്റെ സാന്നിധ്യം കൊച്ചിയിലെ വ്യാവസായിക വളർച്ചക്ക് വൻ കുതിപ്പ് നൽകുന്ന ഒരു കാൽവെയ്പ്പ് ആയിരിക്കുമെന്ന് വ്യവസായ ലോകത്തെ പ്രമുഖർ വിലയിരുത്തുന്നു.