57
കേരളത്തിലെ കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച് ആർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ 21 കലാകാരികൾ ഒത്തു ചേർന്ന് കൊണ്ട് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ‘വനിതാ വർണ്ണങ്ങൾ’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗര സഭ സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സൺ ഉൽഘാടനം ചെയ്തു.
അനു അമൃത, ദീപ കൃഷ്ണ ദാസ്, ദീപ ശ്രീനിവാസൻ, ദർശിനി, ജയാ ദേവി, ഗ്രേസ് കെ സാമുവേൽ, കവിത കിഷോർ, മഞ്ജു ബിജുമോൻ, കെ എ മേഘ്ന, രജനി ശങ്കർ, രഞ്ജിനി സോമൻ, രേവതി അലക്സ്, എസ് സത്യ ഷേണായി, ഷീബ ഗോപി, സി എസ് സോജാ, ശ്രീജ രഞ്ജിത്ത്, വീണ സതീഷ്, മാളവിക ബിജു, അഞ്ജു രതീഷ്. റീന ജോസഫ്, അനുപമ നായർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.