ഏറെ ജനപ്രിയമായ ഐ ആർ സി ടി സി യുടെ ‘ഭാരത് ദർശൻ’ ടുറിസ്റ് ട്രെയിൻ സർവീസിൻറെ ഏറ്റവും പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിലേയും ഉത്തർപ്രദേശിലെയും പുണ്യ പുരാണ കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കുവാൻ അവസരമൊരുക്കുന്ന 10 ദിവസത്തെ പാക്കേജിന് ഒരാളുടെ ചിലവ് വെറും 10,200 രൂപമാത്രം. ഫെബ്രുവരി 18 ന് പുറപ്പെടുന്ന ഈ ട്രെയിൻ യാത്രയിലൂടെ ഭാരതത്തിലെ രാജവംശങ്ങളുടെ സിരാകേന്ദ്രമായ അറിയപ്പെടുന്ന ഗോളിയർ, ശില്പ കലയിലെ മഹാ അത്ഭുതസൃഷ്ടികളാൽ സമ്പന്നമായതും ഹിന്ദു – ജൈന സംസ്കാരങ്ങളുടെ സിരാകേന്ദ്രവുമായ ഖജുരാവോ, ധീര വനിതയായ റാണി ലക്ഷ്മി ഭായിയുടെ ഝാൻസി, ലോകത്തിലെ ഏറ്റവും പുരാതന ബുദ്ധമത കേന്ദ്രമായി അറിയപ്പെടുന്ന സാഞ്ചി, നിരവധി പുരാതന നിർമ്മിതികളാൽ ശ്രദ്ധേയമായ ഭോപ്പാൽ നഗരം എന്നീ സ്ഥലങ്ങളാണ് സന്ദർശന പട്ടികയിലുള്ളത്. ട്രെയിൻ യാത്രയിലും പുറത്തും സസ്യാഹാരം ആണ് ഏർപ്പാടാക്കിയിരുന്നത്. ഇതിനു പുറമെ താമസിക്കുവാൻ ഡോർമിറ്ററി, യാത്ര ചെയ്യുവാനുള്ള വാഹന സൗകര്യങ്ങൾ എല്ലാം ഈ പാക്കേജിന്റെ ഭാഗമായിട്ടുണ്ട്. കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ ടി സി സൗകര്യം ലഭ്യമാണ്. തിരുവനതപുരം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് കയറുവാൻ വേണ്ടി ട്രെയിൻ നിർത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 82879 32082.