ജില്ലയിലെ ഭിന്ന ശേഷിക്കാർക്കായി ഇരു വശങ്ങളിലും ചക്രങ്ങൾ ഉള്ള സ്കൂട്ടർ നൽകുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ‘രാജഹംസം എന്നാണ് സാമൂഹ്യ നീതി ഓഫീസ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പേര്.
പദ്ധതി ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർ വെള്ള കടലാസ്സിൽ തയാറാക്കിയ അപേക്ഷ സാമൂഹിക നീതി ഓഫീസിൽ നൽകിയാൽ മതി. ഈ അപേക്ഷയോടൊപ്പം അംഗപരിമിതി തെളിയിക്കുന്ന സർട്ടിഫിക്കട്ടിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ്/ ലേണേഴ്സ് ലൈസൻസ് കോപ്പി, റേഷൻ കാർഡ്/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ മുച്ചക്ര വാഹനമോടിക്കാൻ സാധിക്കുമെന്ന് സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യ പത്രം, വയസും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ, മുൻ വർഷങ്ങളിൽ സമാന പദ്ധതി പ്രകാരം വാഹനങ്ങൾ ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ, ഗ്രാമ പഞ്ചായത്തു പരിധി താമസിക്കുവെന്നു പഞ്ചായത്തു അംഗത്തിന്റെ സാക്ഷ്യ പത്രം, രണ്ടു പാസ്പോര്ട് സൈസ് ഫോട്ടോകൾ സഹിതം ജനുവരി 29 നു മുൻപായി അപേക്ഷ സമർപ്പിക്കണം. ഏറെ കാലം മുൻപ് ജില്ലയിൽ നടപ്പിലാക്കിയ ഈ പദ്ധതി ഒട്ടേറെ പേർക്ക് പ്രയോജനകരമായിരുന്നു.

