വിഖ്യാത അന്താരാഷ്ട്ര മാഗസിൻ ആയ ആർട്ട് റിവ്യൂന്റ്റെ പവർ ഹണ്ട്രഡ് പട്ടികയിൽ ഇടം നേടി കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന്റെ ക്യൂറേറ്റർ ശുഭിഗി റാവുവും. സമകാലീന കലാലോകത്തെ സ്വാധീനമുള്ള വ്യക്തികളെയും മുന്നേറ്റങ്ങളെയും ഉൾപ്പെടുത്തി രാജ്യാന്തര കലാ മാഗസിൻ ആർട്ട് റിവ്യൂ തയ്യാറാക്കുന്ന പവർ ഹണ്ട്രഡ് പട്ടികയിൽ ആണ് ഇവർ ഇടം നേടിയത്. ഈ വർഷത്തെ പട്ടികയിൽ എൺപത്തിയഞ്ചാമാതായാണ് ബോസും ശുഭിഗിയുമുള്ളത്. ബോസ് തുടർച്ചയായ ആറാം തവണയാണ് പട്ടികയിൽ ഉൾപ്പെടുന്നത്. ശുഭിഗി ഈ പട്ടികയിൽ ഇടം നേടുന്നത് രണ്ടാം തവണയും ആണ്. കൊച്ചി ബിനാലെ മികവുറ്റതാക്കാൻ ആത്മസമർപ്പണവും കഠിനാധ്വാനവും നടത്തുന്ന എല്ലാവരുടെയും പേരിൽ ആദരവ് സ്വീകരിക്കുന്നതായി ബോസ് കൃഷ്ണമാചാരി പറഞ്ഞു. തുടക്കം മുതൽ ബിനാലെയ്ക്കൊപ്പം നിലകൊള്ളുന്ന സംസ്ഥാന സർക്കാരിനും കേരളത്തിലെ ജനതയോടും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന് വംശജയായ ശുബിഗി സിംഗപ്പൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആര്ട്ടിസ്റ്റാണ്. ലോകത്താകമാനമുള്ള കലാകാരന്മാരെ സംബന്ധിച്ച് പവര് 100 ലിസ്റ്റില് ഇടം നേടുകയെന്നത് സുപ്രധാന നേട്ടമാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള മാഗസിനാണ് ആര്ട്ട് റിവ്യൂ. യുഎസിലെമ്പാടും വീണ്ടും ശക്തിയാർജിച്ച ബ്ലാക് ലൈവ്സ് മാറ്റർ (ബിഎൽഎം) മുന്നേറ്റമാണ് പവർ 100 പട്ടികയിൽ ആദ്യസ്ഥാനത്ത്.
ആർട്ട് റിവ്യൂ ”പവർ 100” പട്ടികയിൽ ഇടം നേടി ബോസ് കൃഷ്ണമാചാരിയും ശുഭിഗി റാവുവും
75