കൊച്ചിയുടെ വികസനകുതിപ്പിൽ നിർണായക പങ്കുവഹിക്കാൻ പോകുന്ന വാട്ടർ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാട്ടർ മെട്രോ നഗര വികസനത്തിൽ പുതിയൊരു അദ്ധ്യായം രചിക്കും. ഹൈക്കോടതിക്ക് സമീപമുള്ള ബോട്ട് ജെട്ടിയുടെ നിർമാണം പുരോഗമിക്കുകയാണ്. 50% പൈലിംഗ് പൂർത്തിയായി. എലൂർ, ചേരനെല്ലൂർ, സൗത്ത് ചിറ്റൂർ, ബോൾഗാട്ടി, ഹൈക്കോടതി, വൈപ്പിൻ, മുളവുകാട് നോർത്ത്, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിൽ നിർമാണം അതിവേഗം പുരോഗമിക്കുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം കാക്കനാട്ട് ആരംഭിച്ച അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും അധികൃതർ പുറത്തു വിട്ടു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മേൽനോട്ടം വഹിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഷനുകളും ടിക്കറ്റിങ് സംവിധാനവും ഒക്കെയാണ് വാട്ടര്‍ മെട്രോയ്ക്കും ഒരുക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വാട്ടര്‍ മെട്രോ പദ്ധതിയ്ക്ക് കൊച്ചി നഗര ഗതാഗതത്തെ പൊതു സംവിധാനത്തിന് കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യം കൂടെയുണ്ട്. ഫോട്കൊച്ചിയിലും ബോട്ട് ജെട്ടി ഉയരുന്നുണ്ട്. വാട്ടര്‍ മെട്രോയ്ക്കുള്ള ബോട്ടുനിര്‍മാണം കൊച്ചി കപ്പല്‍ശാലയിലാണ് നടക്കുന്നത്. കൊച്ചിയുടെ ഉള്നാടന്ജലഗതാഗതത്തില് വഴിത്തിരിവാകും വാട്ടര്‍ മെട്രോ. കൊച്ചിക്ക് ചുറ്റുമുള്ള കായല്‍പരപ്പിലൂടെയാവും കൊച്ചി വാട്ടർ മെട്രോ സര്‍വീസ് നടത്തുക. കൊച്ചിയുടെ സ്വപ്ന പദ്ധതിയായി അറിയപ്പെടുന്ന ഇത് യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ തന്നെ ടൂറിസം മേഖലക്ക് വൻ ഉണർവ് പകരും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.
കൊച്ചി വാട്ടർ മെട്രോയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.
66
previous post