നഗര ഹൃദയത്തിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂറ്റൻ എൽഇഡി വീഡിയോ സ്ക്രീൻ സ്ഥാപിക്കുന്നു. 1.77 കോടി രൂപ ചിലവിൽ 13 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള വീഡിയോ സ്ക്രീൻ ആണ് ഒരുങ്ങുന്നത്. പൊതുജനങ്ങൾക്ക് കുടംബസമ്മേതം ആസ്വദിക്കുവാൻ വ്യത്യസ്ത കലാ, സാംസ്ക്കാരിക, വിനോദ പരിപാടികളുടെ പ്രദർശനം ഇവിടെ നടക്കും.കൂടാതെ വിവിധ സർക്കാർ പദ്ധതികളുടെ പ്രചാരണം, ട്രാഫിക്ക് ബോധവല്കരണം. അടിയന്തര മുന്നറിയിപ്പുകൾ എന്നിവയുടെ പ്രദർശനങ്ങളും ഉണ്ടാകും. ദർബാർ ഹാൾ ഗ്രൗണ്ടിലെ വടക്കു ഭാഗത്തുള്ള സ്റ്റേജിൽ ആണ് സ്ക്രീൻ സ്ഥാപിക്കുക. ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും കലൂർ ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇൻ്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെൻ്ററിൽ (ഐസി4) നിന്നും നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് വീഡിയോ സ്ക്രീൻ ഒരുങ്ങുന്നത്. ഏറെ ദൂരെ നിന്നുപോലും കാണുവാനാകുന്ന തരത്തിൽ കൂറ്റൻ സ്ക്രീൻ ആയിരിക്കും സ്ഥാപിക്കുന്നത്. ഏതു കാലാവസ്ഥയിലും സ്ക്രീൻ പ്രവർത്തിപ്പിക്കും.പദ്ധതിയുടെ ടെൻഡർ നടപടികൾ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിനു മുൻപ് എല്ലാ വരാദ്ധ്യങ്ങളിലും ഇവിടെ വിവിധ കല പരിപാടികൾ അരങ്ങേറിയിരുന്നു.
ദർബാർ ഹാൾ ഗ്രൗണ്ടിൽ ഓപ്പൺ തീയറ്റർ ഒരുങ്ങുന്നു
62
previous post