ചന്ദ്രലേഖ നാഥ് മിസ് ക്വീൻ കേരള
പെഗാസസ് – സ്ക്യാസ് സഹകരണത്തിൽ നെടുമ്പശേരിയിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിൽ മിസ് ക്വീൻ കേരള ആയി ചന്ദ്രലേഖ നാഥും ഒന്നും രണ്ടും റണ്ണർ അപ്പ് ആയി യഥാക്രമം ശ്വേതാ ജയറാം, റീമ നായർ എന്നിവരും തിരഞ്ഞടുക്കപ്പെട്ടു. മിസ് സൗത്ത് ഇന്ത്യ വിഭാഗത്തിൽ കേരളത്തിന്റെ ദീപ ലാൽ ആണ് സമ്മാനം കരസ്ഥമാക്കിയത് കർണാടക സ്വദേശി കാൻ ഡിഡായും തമിഴ് നാട് സ്വദേശി ഭാവന റാവുവുമാണ് യഥാക്രമം ഒന്നും രണ്ടും റണ്ണർ അപ് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഘടിപ്പിച്ച മത്സരത്തിന്റെ പ്രായോജകർ മണപ്പുറം ഫിനാൻസ് ആണ്.
മറ്റ് വിജയികൾ:
മിസ് പേഴ്സണാലിറ്റി – എലിസബത്ത് കെസിയ
മിസ് റാംപ് വാക് – ശ്വേത ജയറാം
മിസ് ടാലെന്റ്റ് – വിബിത വിജയൻ
മിസ് ഗ്ലാമറസ് ലുക്ക് – ചന്ദ്രലേഖ നാഥ്
മിസ് വ്യൂവേഴ്സ് ചോയ്സ് – വിബിത വിജയൻ
മിസ് സോഷ്യൽ മീഡിയ – സി ശ്രീലക്ഷ്മി
സൗത്ത് ഇന്ത്യ വിഭാഗത്തിലെ ജേതാക്കൾ
മിസിസ് പേഴ്സണാലിറ്റി – അശ്വതി രഞ്ജിത്ത്
മിസിസ് റാംപ് വാക് – കാൻഡിഡ
മിസിസ് ടാലെന്റ്റ് – ഭാവന റാവു
മിസിസ് ഗ്ലാമറസ് ലുക്ക് – ദീപ ലാൽ
മിസിസ് വ്യൂവേഴ്സ് ചോയ്സ് – കാജൽ
മിസിസ് സോഷ്യൽ മീഡിയ – ഷിജി എം റെനീഷ്.