76
ക്രിസ്തുമസും ന്യൂ ഇയറും പടിവാതിക്കൽ എത്തിയതോടെ കൊച്ചിയിലെ തെരുവുകളിൽ കച്ചവടം പൊടിപൊടിച്ചു തുടങ്ങി. നഗരത്തിലെ ഉത്സവകാല കച്ചവടങ്ങളുടെ സിരാകേന്ദ്രമായ എറണാകുളം ബ്രോഡ്വേയിൽ തന്നെയാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്റ്മസ് വേഷവിധാനങ്ങൾ ഒക്കെ വാങ്ങുവാനും മറ്റുമായി ധാരാളം പേരാണ് ദിനപ്രതി ബ്രോഡ്വേയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ സാമാന്യം നല്ല ബിസിനസ് നടക്കുന്നുണ്ടെന്ന് നഗരത്തിലെ കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു.സാധന സാമഗ്രികൾക്ക് വലിയ തോതിൽ വില വർധിക്കാത്തതും ഷോപ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.
ഉത്സവ സീസണ് ഒപ്പം എത്തിയ വിവാഹ സീസണും കച്ചവടങ്ങൾ കൂടുതൽ ശോഭിക്കുന്നതിനു പ്രധാന പങ്കു വഹിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട കടകൾ നടത്തുന്നവർ പറയുന്നു.