കൊച്ചി ബിനാലെ ഫൌണ്ടേഷൻ മുൻകൈ എടുത്തുകൊണ്ട് നഗരത്തിലെ 11 വേദികളിലായി നടത്തുന്ന കൊച്ചി ആര്ട്ട് വീക്കിന് തുടക്കമായി. സംഗീത പരിപാടികൾ, ഹെറിറ്റേജ് വാക്ക്, ഗൈഡഡ് ടൂറുകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, കൂട്ടയ്മകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി പല വേദികളിൽ നടക്കുക. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് ഉൽഘാടനം നിർവഹിച്ച ചിത്രപ്രദർശനത്തോടെയാണ് ആര്ട്ട് വീക്കിന് ഔദ്യോഗിക തുടക്കമായത്. ചടങ്ങിൽ മേയർ എം അനിൽകുമാർ, കെ ജെ മാക്സി എം എൽ എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇവിടത്തെ ചിത്രപ്രദർശനം ജനുവരി 12 നു സമാപിക്കും. ഇതിനോടൊപ്പം തന്നെ ഫോർട്ട് കൊച്ചി പെപ്പെർ ഹൗസിൽ ‘ഹോം ആൻഡ് ഇറിക്കബിൾ കണ്ടിഷൻ’ എന്ന കലാ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ രാവിലെ 11 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശനം, ഫെബ്രുവരി 13 നു സമാപിക്കും. കലാ പ്രദർശനത്തിന്റെ മറ്റു വേദികൾ; ഫോർട്ട് കൊച്ചി ബർഗർ സ്ട്രീറ്റ് കാശി ആര്ട്ട് ഗാലറി, മട്ടാഞ്ചേരി ബസാർ റോഡ് ഗാലറി ഓ ഇ ഡി, മട്ടാഞ്ചേരി ബസാർ റോഡ് ഓ ഇ ഡി മേമയർ, ജ്യൂ സ്ട്രീറ്റ് സിനഗോഗ് ലെയിൻ, ദി പോസ്റ്റ് കാർഡ് മണ്ഡലേ ഹാൾ, ഹോട്ടൽ ലെ മെറിഡിയൻ, ആർട് കോറിഡോർ പേലെറ്റ് പീപ്പിൾ, ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് ദി മലബാർ ഹൗസ്.
കൊച്ചി ആര്ട്ട് വീക്കിന് തുടക്കമായി
69
previous post