മെട്രോ നഗരത്തിന്റെ വൈദ്യുതാവിശ്യത്തിനു ശാശ്വത പരിഹാരമായി 160 എം വി എ വീതം ശേഷിയുള്ള രണ്ടു ട്രാൻസ്ഫോമറുകൾ ഉൾപ്പെടെ കലൂരിലെ 110 കെ വി സബ്സ്റ്റേഷൻ 220 കെ വി ആക്കി. കലൂർ 220 കെ വി സബ്സ്റ്റേഷൻ പരീക്ഷർണാത്ഥം ചാർജ് ചെയ്യും. നഗര വൈദ്യുതി വിതരണം കൂടുതൽ സുഖമമാക്കാൻ വൈദുതി വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. കലൂർ 220 കെ വി സബ്സ്റ്റേഷനിലെ യന്ത്രങ്ങളിലേക്കു വൈദുതി പരീക്ഷണാടിസ്ഥാനത്തിൽ പ്രവഹിപ്പിക്കുന്നതിന് മുന്നോടിയായി തൂതിയൂർ-കലൂർ 220 കെ വി ഭൂഗർഭ കേബിൾ വഴി വൈദ്യുതി പ്രവഹിപ്പിച്ചു. തൂതിയൂരിൽ നിന്ന് കലൂർ വരെ 7 കിലോമീറ്റർ ആണ് ഭൂഗർഭ കേബിൾ ശൃംഖല. വൈദ്യുതി പ്രവഹിപ്പിച് ഭൂഗർഭ കേബിൾ ശൃംഖലയിൽ പ്രശ്നമില്ലെന്ന് ഉറപ്പാക്കുന്നതോടുകൂടെ കലൂർ 220 കെവി സബ്സ്റ്റേഷൻ ചാർജ് ചെയ്യാനാണ് പരിപാടി.കലൂർ സബ്സ്റ്റേഷൻ ചാർജ് ചെയ്യുന്നതിനൊപ്പം തൂതിയൂർ-കലൂർ 7 കിലോമീറ്റർ 220 കെവി ഭൂഗർഭ കേബിൾ,ബ്രഹ്മപുരം-തൂതിയൂർ 200 കെവി,110 കെവി ലൈനുകൾ എന്നിവ അടങ്ങിയ ബ്രഹദ് പദ്ധതിയാണ് സാക്ഷാകരിക്കപ്പെടുന്നത്.കെ എസ് ഇ ബി തയ്യാറാക്കിയ ഈ ബ്രഹദ് പദ്ധതി ട്രാൻസ്ഗ്രിഡ് 2.0ന്റെ നേത്രത്വത്തിലാണ് നടക്കുന്നത്. 220 കെവിയുടെ സാധാരണ ടവർ നഗരമധ്യത്തിലൂടെ കൊണ്ടുവരുന്നതിന്റെ തടസങ്ങൾ കണക്കിലെടുത്താണ് ഭൂഗർഭ കേബിളെന്ന ആശയമുദിച്ചത്.കലൂർ സബ്സ്റ്റേഷനും ബ്രഹ്മപുരത്തെ 2 പുതിയ ലൈൻ ബേകളും പൂർത്തിയാക്കിയത് രാജ്യാന്തരസ്ഥാപനമായ ജിഇ ആണ് കൂടാതെ ബ്രഹ്മപുരം-തുതിയൂർ ലൈൻ സ്ഥാപിച്ചത് എൽ ആൻഡ് ടി യും ഭൂഗർഭ കേബിളിടലിന്റെ ചുമതല നിർവഹിച്ചത് കെ ഇ ഐ ലിമിറ്റഡും ആണ് നിർവഹിച്ചത്.
നഗരത്തിലെ വൈദ്യുതി നവീകരണ പദ്ധതികളിൽ വൻ പുരോഗതി
67