55
കോവിഡ് വ്യാപനം മൂലം കൊളംമ്പോ തുറമുഖം പ്രതിസന്ധിലായതോടെ കൂടുതൽ വിദേശ മെയിൻ ലൈൻ ചരക്കുകപ്പലക്കുകൾ കേരളത്തിലേക്ക് എത്തുന്നു. വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനിലേക്കാണ് കപ്പലുകൾ എത്തുന്നത്. കൊളംമ്പോ തുറമുഖം തൊടാതെ വിദേശത്തേക് കൊച്ചിയിൽ നിന്ന് കണ്ടെയ്നറുകൾ അയക്കാൻ വഴിയൊരുങ്ങിയത് കയറ്റുമതി വ്യവസായികൾക്കു സഹായകരമാകും.10 കപ്പലുകൾ ആണ് ഏതാനും ദിവസങ്ങൾക്കിടെ കൊച്ചിയിൽ വന്നു മടങ്ങിയത്. വിദേശ രാജ്യങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന 4 സ്ഥിരം സർവീസുകൾക്കു പുറമെ താത്കാലിക അടിസ്ഥാനത്തിൽ കൂടുതൽ കപ്പലുകൾ ഇങ്ങോട്ടേക്ക് എത്തും. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ എത്തിചേരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. താത്കാലിക സർവീസിസുകളിൽ ചിലതെങ്കിലും പിന്നീട് സ്ഥിരം സർവീസാകനും സാധ്യതയുണ്ട്.