കൊച്ചി രാജ്യാന്തര വീമാനത്താവളത്തിനു സമീപം റെയിൽവേ ഹാൾട്ട് സ്റ്റേഷൻ പദ്ധതി പ്രഖ്യാപിച്ചിട്ട് 15 വർഷങ്ങൾ പിന്നീടുമ്പോഴും എങ്ങും എത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. 2010 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രി ഇ.അഹമ്മദ് സ്റ്റേഷനു കല്ലിട്ടു തുടർന്ന് റെയിവേ 90 ലക്ഷം രൂപയോളം അനുവദിച്ചു ടെൻഡർ നടപടി ആരംഭിച്ചെങ്കിലും പദ്ധതി മുന്നോട്ടു കൊണ്ടുപോവാനായില്ല. 400 സ്ക്വയർമീറ്റർ സ്വകാര്യ ഭൂമി മാത്രമാണ് സ്റ്റേഷന് വേണ്ടിയിരുന്നത്. ബാക്കി മുഴുവൻ ഭൂമിയും സിയാൽ നല്കുമെന്നുപറഞ്ഞ ഭൂമിയും റെയിവേ പുറമ്പോക്കും ആയിരുന്നു.അകപ്പറമ്പു റെയിവേ ഗേറ്റ് അടക്കേണ്ടി വരും എന്ന കാരണത്താൽ പ്രാദേശിക എതിർപ്പും ഉയർന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടവും താത്പര്യം കാണിച്ചില്ല. അകപ്പറമ്പിൽ റെയിവേ ഗേറ്റിനു പകരം അടിപ്പാത നിർമ്മിക്കമായിരുന്നുവെങ്കിലും ആരും ആ സാധ്യത അന്യോഷിക്കാതിരുന്നത്കൊണ്ടു പദ്ധതി മുന്നോട്ടു നീങ്ങിയില്ല. സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ കൊച്ചി വിമാനത്താവളത്തിലെത്താൻ വഴി തുറക്കേണ്ട പദ്ധതി ഇപ്പോൾ എങ്ങും എത്താത്ത
അവസ്ഥയിലാണ്. സ്റ്റേഷൻ വന്നാൽ ഒത്തിരി നേട്ടങ്ങൾ ഉണ്ടാവുമായിരുന്നു. എറണാകുളം സൗത്തിൽ നിന്നു പാസഞ്ചറിൽ 10 രൂപയ്ക്കും എക്സ്പ്രെസ്സിൽ 30 രൂപയ്ക്കും നെടുമ്പാശേരിയിൽ എത്താൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യകത. വിവിധ സ്ഥലങ്ങളിലേക്കുള്ള സെക്കൻഡ് ക്ലാസ് നിരക്കുകൾ കുറവായിരുക്കാനും സാധ്യതയുണ്ട്. സാധാരണക്കർക്കു ഏറെ പ്രേയോജനകരമായേക്കാവുന്ന ഈ പദ്ധതി ഇനി ഒട്ടും കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാണ്. എന്നാൽ 15 വർഷമായി കേരളത്തിലെ പദ്ധതി എങ്ങുമെത്താതെ നിൽക്കുമ്പോൾ മാതൃകയാവുകയാണ് ബെംഗളൂരുവിലെ സമാന പദ്ധതി. പദ്ധതി പ്രഖ്യാപിച്ചു ഒരുവർഷത്തിനുള്ളിൽ ബെംഗളൂരു വിമാനത്താവളത്തിനു സമീപം ഹാൾട്ട് സ്റ്റേഷൻ യാഥാർഥ്യമായി. .2019ൽ അനുമതി ലഭിച്ചു 2020 നവംബറിൽ ബംഗളുരുവിൽ സ്റ്റേഷൻ യാഥ്യാർത്ഥമായപ്പോൾ നെടുമ്പാശേരി പദ്ധതി പ്രഖ്യാപിച്ചു 15 കൊല്ലം കഴിഞ്ഞിട്ടും പദ്ധതി ഇപ്പോഴും എങ്ങും എത്താത്ത അവസ്ഥയാണ്..
നെടുമ്പാശേരി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ പദ്ധതി വൈകാതെ യാഥാർഥ്യമായേക്കും.
66