കഴിഞ്ഞ ദിവസം അഞ്ച് കപ്പലകൾ ഒരുമിച്ചു നീറ്റിലിറക്കി റെക്കോർഡ് ഇട്ടിരിക്കുകയാണ് കൊച്ചി കപ്പൽശാല. ഇതിൽ അതിർത്തി രക്ഷാസേനയായ ബി എസ് എഫ് നു വേണ്ടി നിർമ്മിച്ച മൂന്നു ഫ്ളോട്ടിങ് ബോർഡർ ഔട്ട്പോസ്റ് കപ്പലുകളും, ജെ എസ് ഡബ്ല്യൂ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനിക്ക് വേണ്ടി നിർമ്മിച്ച രണ്ടു ചെറു ചരക്ക് കപ്പലുകളുമാണ് നീറ്റിലിറക്കിയത്. ചടങ്ങിലെ വനിതാ പ്രാധനിത്യവും ശ്രദ്ധേയമായി. കൊച്ചി ഷിപ്യാർഡ് സി എം ഡി മധു എസ് നായരുടെ പത്നിയും ഡി ആർ ഡി ഒ ശാസ്ത്രജ്ഞയുമായ കെ റമിത ഉൽഘാടന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ബി. എസ്. എഫ്. ഡി ഐ ജി മുകേഷ് ത്യാഗി, ഷിപ്യാർഡ് സി എം ഡി മധു എസ് നായർ ടെക്നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്കർ ഫിനാൻസ് ഡയറക്ടർ വി ജെ ജോസ്, പ്രണബ് കെ ത്ഥ എന്നിവർ സംബന്ധിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു അഞ്ചു കപ്പലുകളുടെ നിർമ്മാണം പൂർത്തിയാക്കിയ കൊച്ചിൻ ഷിപ്യാർഡിനു രാജ്യത്തിന്റെ നാനാതുറകളിലുള്ള പ്രമുഖർ അഭിനന്ദിച്ചു.