നഗരത്തിലെങ്ങും സൈക്കിൾ പ്രേമികൾ, കൂടുതൽ കറങ്ങാൻ ഇപ്പോൾ ‘ഗ്രീൻ കാർഡും’.
ലോക്ക് ഡൗൺ കാലത്തിനു ശേഷം കൊച്ചി നഗരത്തിൽ സംഭവിച്ച ഏറ്റവും പ്രകടമായ വ്യത്യസം വൻതോതിൽ വർധിച്ചു വന്ന സൈക്കിൾ പ്രേമികളുടെ നിരയാണ്. കാലത്തും വൈകിട്ടും മുടക്കം കൂടാതെ സൈക്കിൾ സവാരിക്കാരെ നിരത്തിലെവിടെയും കാണാൻ കഴിയും. പലയിടങ്ങളിലും കൂട്ടത്തോടെയാണ് ഇക്കൂട്ടരുടെ വരവ്. എന്നിരുന്നാലും സുരക്ഷാ മാനദണ്ഡങ്ങൾക്കു (സേഫ്റ്റി ഡ്രസ്സ് കോഡിന്) ഇവരെല്ലാം മുൻഗണന നൽകുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. തൃപ്പുണിത്തറ, കാക്കനാട്, സീ പോർട്ട് – എയർ പോർട്ട് റോഡ്, ഫോർട്ട് കൊച്ചി, വെളി ഗ്രൗണ്ട് പരിസരം, ചാത്യാത് റോഡ്, ഡി എച് റോഡ് എന്നിവടങ്ങളിലാണ് ഇവർ കൂടുതലായും സൈക്കിൾ സവാരിക്ക് തിരഞ്ഞെടുക്കുന്നത്.
ഇനി മറ്റൊരു കൂട്ടരുണ്ട്, സൈക്കിളിൽ നാട് ചുറ്റി കറങ്ങുന്നതാണ് ഇക്കൂട്ടരുടെ ഹോബി. അവർ വെച്ച് പിടിക്കുന്നത് കൊച്ചി നഗരത്തിനു വെളിയിലെ കായൽത്തീരങ്ങളിലേക്കും, ദ്വീപുകളിലേക്കും ചെറുതുരുത്തുകളിലേക്കുമൊക്കെയാണ്. നാടുകാഴ്ചയും നട്ടുവർത്തമാനങ്ങളുമൊക്കെ ആസ്വദിച്ചു ചെറിയ ചായ കടകളിൽ ബ്രേക്കിട്ട്, ചൂട് ചായയും കുടിച് ഒരു ‘ഹോളിസ്റ്റിക് ഹെൽത്തി സ്റ്റൈൽ സൈക്ലിംഗ്’ ആണ് ഇവർ പിന്തുടരുന്നത്. വ്യത്യസ്ത ശൈലികൾ ആണെങ്കിലും ഇരു കൂട്ടരും പിന്തുടരുന്നത് സൈക്ലിങിലൂടെയുള്ള മികച്ച വ്യായാമ പരിശീലന രീതികളാണ്. നിലവിൽ ഏറ്റവും മികച്ച കാർഡിയാക് എക്സർസൈസ് ആയി വിലയിരുത്തുന്ന ഈ ശൈലിക്ക് കൊറോണ കാലത്തു ഫോള്ളോവെർസ് വർധിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല എന്ന് ചുരുക്കം.
ഈ സൈക്ലിംഗ് സംസ്കാരത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവർ ആണ് പെഡൽ ഫോഴ്സ് കൊച്ചി എന്ന സൈക്കിൾ കൂട്ടായ്മ. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവർ ആരംഭിച്ച പദ്ധതിയാണ് ‘ഗ്രീൻ കാർഡ്’ മൂവ്മെന്റ്. സൈക്കിൾ പ്രേമികൾക്ക് എല്ലാ തന്നെ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്, രണ്ടു വർഷം വരെ കാലാവധിയുള്ള ഈ ‘ഗ്രീൻ കാർഡ്’ പദ്ധതി. കേരള ഊർജ സംരക്ഷണ കേന്ദ്രവും പെട്രോളിയം കോൺസെർവഷൻ റിസർച്ച് അസോസിയേഷനും പരസ്പരം കൈകോർത്തു വികസിപ്പിച്ച സംരംഭമാണിത് . 2017 ൽ പ്രവർത്തനമാരംഭിച്ച പെഡൽ ഫോഴ്സ് കൊച്ചി കൂട്ടായ്മയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1500 സജീവ അംഗങ്ങളും, അവർ തന്നെ ഭാഗമായ നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളും പിന്നണിയിൽ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നു. ഗ്രീൻ കാർഡ് ലഭിച്ചു ഈ കൂട്ടായ്മയുടെ സൈക്കിൾ സവാരികളിൽ പങ്കെടുക്കുന്നവർക് പ്രേത്യക സെർട്ടിഫിക്കറ്റുകളും നൽകുന്നു. മറ്റു സ്ഥലങ്ങളിൽ സൈക്കിൾ സവാരിക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കോ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കോ ഒരുപക്ഷെ ഇത് ഉപകാരപ്പെട്ടേക്കാം. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഗ്രീൻ കാർഡ് പദവിക്ക് അപേക്ഷിക്കാമെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ & ചീഫ് കോ ഓർഡിനേറ്റർ ജോബി രാജു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 98475 33898 എന്ന മൊബൈൽ നമ്പറിലോ, www.pedalforce.org എന്ന വെബ്സൈറ്റോ സന്ദർശിക്കുക. ദീർഘദൂര സൈക്കിൾ യാത്രകൾ സംഘടിപ്പിക്കുന്നതിൽ ഇവർ വളരെ സജീവമാണ്.
ഇനി തുടക്കത്തിൽ സൂചിപ്പിച്ച ആ സൈക്ലിംഗ് വ്യയാമം സ്ഥിരമായി പിന്തുടരുന്നവരുടെ കാര്യമെടുക്കാം. തൃപ്പുണിത്തറ സ്വദേശി സുരേഷും സുഹൃത്ത് സന്ദീപും പതിവായി ഈ സൈക്ലിംഗ് വ്യായാമ ശൈലി പിന്തുടരുന്നവരാണ്. എല്ലാ ദിവസവും പുലർച്ചെ 6 മണിക്ക് ഇരുവരും വീട്ടിൽ നിന്ന് പുറപ്പെട്ടു, പേട്ട, വൈറ്റില പാലാരിവട്ടം, മാധവ ഫർമസി, മെഡിക്കൽ ട്രസ്റ്റ് വഴി കറങ്ങി വീട്ടിൽ മടങ്ങിയെത്തുമ്പോൾ ഒരു മണിക്കൂർ പിന്നിട്ടിട്ടുണ്ടാവും. മഴകാലം സുഖമായ സൈക്കിൾ സവാരിക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നില്ല എന്നാണ് ഇവരുടെ അനുഭവം. ചെളിയും കുഴികളും നിറഞ്ഞ റോഡിലൂടെയുള്ള പ്രഭാത കാൽനടയാത്രെയാക്കളും ഭേദം സൈക്ലിംഗ് തന്നെയാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത പോലെയുള്ള അതിതീവ്ര മഴകൾ മാത്രമാണ് ഇവരുടെ സൈക്കിൾ സവാരിയെ പിന്നോട്ട് വലിക്കുന്ന ഒരേയൊരു ഘടകം. കാർഡിയാക് വ്യായാമ രീതികളിൽ ഉള്ള താല്പര്യം ആണ് ഇരുവരെയും സൈക്ലിംഗ് ആരാധകരായി മാറ്റിയത്. നഗരത്തിലെ പുലർകാല കാഴ്ചകൾ വളരെ വേഗം കണ്ടാസ്വദിച്ചു വീട്ടിൽ മടങ്ങിയെത്തുംബോൾ കിട്ടുന്ന മനസികോർജം ഒരു ബൂസ്റ്റിനും കോംപ്ലാനും തരാൻ കഴിയുകയില്ലെന്നും ഇവർ അടിവരയിട്ടു പറയുന്നു.
1 comment
It is a good venture